വേണം ഒരു ആറാം ബൗളറെ
text_fieldsസിഡ്നി: ഒരു ദയയുമില്ലതെ ഓസീസ് ബാറ്റ്സ്മാന്മാർ തല്ലിപ്പരത്തിയതിെൻറ ദുഃസ്വപ്നങ്ങൾ ജസ്പ്രീത് ബുംറയെയും നവ്ദീപ് സെയ്നിയെയും യുസ്വേന്ദ്ര ചഹലിനെയുമൊന്നും വിട്ടുപോയിട്ടില്ല. അതിന് മുേമ്പ, പ്ലാൻ 'ബി'ക്ക് അവസരമില്ലാതെ ഇന്ത്യ രണ്ടാം ഏകദിനത്തിന്. തല്ലുകിട്ടി തളരുേമ്പാഴും അവർ അഞ്ചുപേരല്ലാതെ മറ്റൊരു ബാക്അപ് ബൗളർ പന്തെറിയാനില്ലാത്ത ദയനീയതയിലായിരുന്നു ക്യാപ്റ്റൻ വിരാട് കോഹ്ലി.
സാധാരണ റിസർവ് ബൗളറായി ഉപയോഗിക്കുന്ന ഹാർദിക് പാണ്ഡ്യക്ക് പന്തെടുക്കാനുള്ള ഫിറ്റ്നസില്ലാത്തതിനാൽ പരീക്ഷിക്കാനും മുതിർന്നില്ല. ട്വൻറി20 ലോകകപ്പ് ഉൾപ്പെടെ പ്രധാന ടൂർണമെൻറുകൾ മുന്നിൽക്കണ്ട് പാണ്ഡ്യയെ കാത്തുസൂക്ഷിക്കുകയാണ് ടീം ഇന്ത്യ. ചുരുക്കത്തിൽ കോഹ്ലിയുടെ 'അഞ്ചു ബൗളർ തിയറി' സിഡ്നിയിലെ ആദ്യ ഏകദിനത്തിൽ തിരിച്ചടിയായെന്നു ചുരുക്കം. ഡേവിഡ് വാർണർ, ആരോൺ ഫിഞ്ച്, സ്റ്റീവ് സ്മിത്ത് എന്നിവർ അടിച്ചുകൂട്ടുേമ്പാൾ ലീഡിങ് ബൗളർമാരായ ബുംറക്കും ഷമിക്കും സമ്മർദം അതികഠിനമായി. ചഹലും സെയ്നിയും 20 ഓവറിൽ വഴങ്ങിയത് 172 റൺസ്. തല്ലുകിട്ടി തളർന്നതോടെ അവർ നാണക്കേടിലായി. തുടക്കത്തിൽ വിക്കറ്റുകൾ വീഴ്ത്താനാവാതെ പോയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഇതോടെ ഫിഞ്ചിെൻറയും സ്മിത്തിെൻറയും സെഞ്ച്വറി മികവിൽ ഓസീസ് ആറിന് 374 എന്ന കൂറ്റൻ ലക്ഷ്യത്തിലെത്തി.
വൻ സ്കോറിനു മുന്നിൽ മാനസികമായി പതറിയ ഇന്ത്യക്ക് ശിഖർ ധവാെൻറയും (74) ഹാർദിക് പാണ്ഡ്യയുടെയും (90) ഇന്നിങ്സുകൾ മാത്രമായിരുന്നു ആശ്വാസം. മത്സരത്തിൽ 66 റൺസിനായിരുന്നു തോൽവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.