വമ്പന്മാർ വാഴും ട്വന്‍റി20യിൽ ഈ നേപാളി താരം കുറിച്ചത് ആരും കുറിക്കാത്ത അപൂർവ ചരിത്രം; റെക്കോഡ് ഇതാണ്...
text_fieldsകാഠ്മണ്ഡു: അയൽരാജ്യങ്ങളായ ഇന്ത്യയും പാകിസ്താനും ബംഗ്ലദേശും ലോക ക്രിക്കറ്റിൽ അങ്കം മുറുക്കി ചരിത്രം പലതു കുറിച്ചപ്പോഴൊന്നും തൊട്ടുചേർന്നുനിൽക്കുന്ന നേപാൾ ചിത്രത്തിലുണ്ടായിരുന്നില്ല. ഏകദിന, ടെസ്റ്റ് ഫോർമാറ്റുകളിൽ ഇനിയും നേപാളിന് പരിചയവും പോരാ. അതിനിടെ ട്വന്‍റി20യിൽ വിരാട് കോഹ്ലിയും ബാബർ അഅ്സമും കുറിച്ച റെക്കോഡുകൾക്കൊപ്പം നിൽക്കാൻ കരുത്തുള്ള പുതിയ നേട്ടവുമായി കുശാൽ ഭർേട്ടൽ എന്ന നേപാളി താരം കഴിഞ്ഞ ദിവസം കുറിച്ചത് പുതിയ ഉയരം.
ട്വന്‍റി20യിൽ രാജ്യാന്തര കരിയർ തുടങ്ങി ആദ്യ മൂന്നു മത്സരങ്ങളിലും അർധ സെഞ്ച്വറിയെന്ന അപൂർവ നേട്ടമാണ് ഭർേട്ടൽ അടിച്ചെടുത്തത്.
ഇതോടെ, പാക് നായകൻ ബാബർ അഅ്സം, ഓപണർ ഫഖർ സമാൻ എന്നിവർക്കൊപ്പം ഏപ്രിൽ മാസത്തെ ഐ.സി.സി താരമാകാൻ ഭർേട്ടലുമുണ്ട്. നെതർലൻഡ്സ്, മലേഷ്യ എന്നിവർക്കെതിരായ ത്രിരാഷ്ട്ര പരമ്പരയിലാണ് താരമുൾപെട്ട നേപാൾ കളിക്കുന്നത്. പരമ്പരയിൽ നാലു അർധ സെഞ്ച്വറികളുൾപെടെ ഭർേട്ടൽ നേടിയത് 278 റൺസ്. 62, പുറത്താകാതെ 61, 62, 14, 77 എന്നിങ്ങനെയായിരുന്നു അഞ്ച് ഇന്നിങ്സുകൾ.
2016ൽ നേപാളിനായി അണ്ടർ 19 ലോകകപ്പിലാണ് ഭർേട്ടലിന്റെ രാജ്യാന്തര അരങ്ങേറ്റം. പിന്നീട് ചെറിയ ഇടവേളയിൽ അപ്രത്യക്ഷനായ താരം ഏറെ വൈകിയാണ് വീണ്ടുമെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.