ബലാത്സംഗ കേസിൽ നേപ്പാൾ ക്രിക്കറ്റ് താരത്തിന് എട്ടുവർഷം തടവ്
text_fieldsകാഠ്മണ്ഡു: നേപ്പാൾ ക്രിക്കറ്റ് താരത്തെ ബലാത്സംഗ കേസിൽ എട്ടു വർഷത്തെ തടവിന് ശിക്ഷിച്ചു. നേപ്പാൾ മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും സ്പിന്നറുമായ സന്ദീപ് ലാമിച്ചനാണ് തടവ് ശിക്ഷ ലഭിച്ചത്.
2022 ആഗസ്റ്റിൽ കാഠ്മണ്ഡുവിലെ ഒരു ഹോട്ടലിൽ വെച്ച് 18 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലാണ് കോടതി ഇന്ന് വിധി പറഞ്ഞത്. ശിക്ഷയ്ക്ക് പുറമേ, മൂന്ന് ലക്ഷം രൂപ പിഴയും ഇരക്ക് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരവും നൽകാൻ കോടതി ഉത്തരവിട്ടു.
നേരത്തെ ലാമിച്ചനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും 2023 ജനുവരിയിൽ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. തുടർന്ന് അന്താരാഷ്ട്ര ടൂർണമെന്റുകളിൽ മത്സരിക്കാൻ ടീമിൽ തിരിച്ചെത്തിയതോടെ വലിയ പ്രതിഷേധവും രാജ്യത്തുണ്ടായി. ദുബൈയിൽ നടന്ന ഒരു അന്താരാഷ്ട്ര ടൂർണമെന്റിനിടെ മത്സര ശേഷം സ്‌കോട്ലൻഡ് ക്രിക്കറ്റ് താരങ്ങൾ ലാമിച്ചനുമായി ഹസ്തദാനം ചെയ്യാൻ വരെ വിസമ്മതിച്ചത് വലിയ വാർത്തയായിരുന്നു. ഒടുവിൽ, നിരന്തരമായ നിയമപോരാട്ടങ്ങൾക്ക് നടത്തിയാണ് ഇര നീതി നേടിയെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.