ഇന്ത്യയെ ഒരിക്കലും ഒരുകാലത്തും കുറച്ചുകാണരുതെന്ന വലിയ പാഠം പഠിച്ചു -ആസ്ട്രേലിയൻ കോച്ച് ലാംഗർ
text_fieldsബ്രിസ്ബേനിലെ ചരിത്രവിജയത്തിന് പിന്നാലെ പ്രതികരണവുമായി ആസ്ട്രേലിയൻ കോച്ച് ജസ്റ്റിൻ ലാംഗർ. ഇന്ത്യയെ ഒരിക്കലും ഒരുകാലത്തും കുറച്ചുകാണരുതെന്നും അർഹിച്ച വിജയമാണ് സ്വന്തമാക്കിയതെന്നും ലാംഗർ പറഞ്ഞു.
''അവിസ്മരണീയമായ ഒരു പരമ്പരയാണ് കഴിഞ്ഞുപോയത്. അവസാനം ഒരു ജേതാവും പരാജിതനുമുണ്ടാകും. പക്ഷേ ഇന്നത്തെ വിജയി ടെസ്റ്റ് ക്രിക്കറ്റാണ്. ഇന്ത്യ എല്ലാ ക്രഡിറ്റും അർഹിക്കുന്നു. അവർ തകർപ്പൻ പ്രകടനമായിരുന്നു നടത്തിയത്. ഞങ്ങൾക്ക് ഇതിൽ നിന്നും പാഠം ഉൾകൊള്ളാനുണ്ട്.
ഒന്നു വെറുതെകിട്ടില്ലെന്ന പാഠമാണ് ആദ്യത്തേത്. രണ്ടാമത്തേത് ഒരിക്കലും ഒരുകാലത്തും ഇന്ത്യക്കാരെ കുറച്ചുകാണരുതെന്നാണ്. 1.5 ബില്യൺ ഇന്ത്യക്കാരുണ്ട്. അതുകൊണ്ടുതന്നെ ടീമിൽ ഇടംപിടിക്കുന്നവരൊക്കെയും വലിയ കടമ്പകൾ കടന്നാകും വന്നിട്ടുണ്ടാകുക'' -ലാംഗർ ആസ്ട്രേലിയൻ ചാനലായ ടിവി 9നോട് പ്രതികരിച്ചു.
ബ്രിസ്ബേനിലെ ഗാബ്ബ സ്റ്റേഡിയത്തിൽ 1988ന് ശേഷം ആദ്യമായാണ് ആസ്ട്രേലിയ ഒരു ടെസ്റ്റ് മത്സരം പരാജയപ്പെടുന്നത്. പരിക്കിന്‍റെ തിരിച്ചടികളിലും പ്രധാന താരങ്ങളുടെ അഭാവത്തിലും കളത്തിലിറങ്ങിയ ഇന്ത്യ അക്ഷരാർഥത്തിൽ ഓസീസിനെ ഞെട്ടിച്ചുകളഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.