നിരപരാധികളെ കൊല്ലുന്നതിനെ ഒരിക്കലും പിന്തുണച്ചിട്ടില്ല -മുത്തയ്യ മുരളീധരൻ
text_fieldsചെന്നൈ: തെൻറ ബയോപിക് ചിത്രം "800"മായി ഉയർന്ന വിവാദങ്ങളിൽ വിശദീകരണവുമായി ശ്രീലങ്കൻ മുൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരൻ. 2009ൽ ശ്രീലങ്കയിൽ ആഭ്യന്തര യുദ്ധം അവസാനിച്ചപ്പോൾ താൻ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന ദിനമാണ് ഇതെന്ന് മുരളീധരൻ പറഞ്ഞിരുന്നു. ഈ പ്രസ്താവനയെ മുൻനിർത്തിയാണ് വ്യാപകമായി ചിത്രത്തിനെതിരെ പ്രചാരണങ്ങൾ നടന്നത്.
2009ൽ യുദ്ധം അവസാനിച്ച ദിവസത്തെ ഏറ്റവും സന്തോഷിക്കുന്ന ദിനമെന്ന് വിശേഷിപ്പിച്ചിരുന്നു. യുദ്ധം ഇരുപക്ഷത്തിനും നഷ്ടം മാത്രമേ ഉണ്ടാക്കുന്നുള്ളു. അതിനാലാണ് അത്തരമൊരു പ്രസ്താവന നടത്തിയത്. അതിനെ തമിഴരെ കൊല്ലുന്നതിൽ ഞാൻ സന്തോഷം രേഖപ്പെടുത്തുകയാണെന്ന തരത്തിൽ വളച്ചൊടിച്ചു. നിരപരാധികളെ കൊല്ലുന്നതിനെ ഒരിക്കലും പിന്തുണക്കുന്നില്ലെന്നും മുരളീധരൻ പറഞ്ഞു. തമിഴ്നാട്ടിലെ നിരവധി രാഷ്ട്രീയനേതാക്കളും പാർട്ടികളും സിനിമയിൽ മുരളീധരെൻറ വേഷം ചെയ്യുന്ന നടൻ വിജയ് സേതുപതിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് അദ്ദേഹത്തിെൻറ വിശദീകരണം.
യുദ്ധത്തിെൻറ വേദനയെന്തെന്ന് എനിക്കറിയാം. 30 വർഷത്തോളം ഞങ്ങൾ അത് അനുഭവിച്ചതാണ്. ഇതുമൂലം നിരവധി തവണ തെരുവുകളിൽ നിൽക്കേണ്ടി വന്നിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു. 2009ലാണ് എൽ.ടി.ടി.ഇയുമായി അന്തിമ യുദ്ധം ശ്രീലങ്കൻ സൈന്യം നടത്തുന്നത്. യുദ്ധത്തിൽ നിരവധി തമിഴ് വംശജർ കൊല്ലപ്പെട്ടിരുന്നു. ശ്രീലങ്കൻ സൈന്യത്തിെൻറ നടപടിക്കിടെ മനുഷ്യാവകാശങ്ങൾ വ്യാപകമായി ലംഘിക്കപ്പെട്ടുവെന്നും പരാതിയുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.