രാജസ്ഥാൻ റോയൽസിനെ വിലക്ക് വാങ്ങാനൊരുങ്ങി 'അമേരിക്കൻ മുതലാളി'..?
text_fieldsഇന്ത്യൻ പ്രീമിയർ ലീഗിലെ ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസിന്റെ ഓഹരി സ്വന്തമാക്കാൻ നിക്ഷേപ സ്ഥാപനമായ ടൈഗർ ഗ്ലോബൽ പദ്ധതിയിടുന്നു. നേരിട്ടോ അല്ലാതെയോ നിക്ഷേപവുമായി മുന്നോട്ടുവന്നേക്കാമെന്ന് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
ന്യൂയോർക്ക് ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനം 40 മില്യൺ ഡോളർ ചെലവഴിക്കുമെന്നാണ് പ്രാഥമിക റിപ്പോർട്ട്. പ്രശസ്ത സ്‌പോർട്‌സ് ഫാന്റസി ഗെയിം വെബ്‌സൈറ്റായ ഡ്രീം11 പ്രവർത്തിപ്പിക്കുന്ന ഡ്രീം സ്‌പോർട്‌സിലെ ഒരു ഷെയർഹോൾഡറാണ് ടൈഗർ ഗ്ലോബൽ. ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയ ഇ-കൊമേഴ്‌സ് ഭീമന്മാർക്ക് പുറമെ സോമാറ്റോ, ഒല, ഡൽഹിവേരി തുടങ്ങിയ ബിസിനസുകളും കമ്പനി സ്പോൺസർ ചെയ്തിട്ടുണ്ട്.
നടി ശില്പാ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കും ഉടമസ്ഥാവകാശം ഉണ്ടായിരുന്ന രാജസ്ഥാൻ റോയൽസ് ഫ്രാഞ്ചൈസിയിൽ ഇപ്പോൾ 65 ശതമാനം ഓഹരിയും മനോജ് ബാദലിന്റെ എമേര്‍ജിംഗ് മീഡിയ ലിമിറ്റഡിനാണ്. സഞ്ജുസാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ഈ ഐപിഎല്ലിൽ പ്ലേ ഓഫ് കാണാതെ പുറത്തായെങ്കിലും മികച്ച പ്രകടനമാണ് പുറത്തെടുത്ത്. ഐ.പി.എൽ ആദ്യ സീസണിലെ ജേതാക്കളായ രാജസ്ഥാൻ 2022 സീസണിലെ റണ്ണറപ്പുകളായിരുന്നു. പുതിയ നിക്ഷേപം പ്രാവർത്തികമായാൽ ഐ.പി.എൽ ടീമുകളുടെ മൂല്യവും വരുമാനവും കുത്തനെ ഉയരാനാണ് സാധ്യതയെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.