കിവികൾക്ക് മുന്നിൽ കടുവകളും വീണു; ന്യൂസിലൻഡ് ജയം എട്ടു വിക്കറ്റിന്
text_fieldsചെന്നൈ: ആദ്യാവസാനം എതിരാളികളെ ബഹുമാനിച്ചു കളിച്ച ന്യൂസിലൻഡിന് ബംഗ്ലദേശിനെതിരെ അനായാസ ജയം. എതിരാളികൾ ഉയർത്തിയ ശരാശരി ലക്ഷ്യം മുന്നിൽവെച്ച് കരുതലോടെ കളിച്ചാണ് ന്യൂസിലൻഡ് ക്രിക്കറ്റ് ലോകകപ്പിലെ തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കിയത്. സ്കോർ- ബംഗ്ലദേശ് 245/9, ന്യൂസിലൻഡ് 248/2
ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് തുടക്കത്തിലേ പതറിയപ്പോൾ ഇന്നിങ്സ് വളരെ പതിയെയാണ് പുരോഗമിച്ചത്. ഓപണർ ലിട്ടൺ ദാസ് സംപൂജ്യനായപ്പോൾ സഹതാരം തൻസീദ് ഹസനും കാര്യമായ സമ്പാദ്യമില്ലാതെ മടങ്ങി. മധ്യനിരയിൽ ശകീബുൽ ഹസനും (40) മുശ്ഫിഖു റഹീമും (66) ആണ് വൻ ദുരന്തമുഖത്ത് ടീമിന്റെ കൈപിടിച്ചത്. വാലറ്റത്ത് മഹ്മൂദുല്ല 41 റൺസുമായി പുറത്താകാതെ നിന്നു. ലോക്കി ഫെർഗുസൺ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ ട്രെന്റ് ബോൾട്ട്, മാറ്റ് ഹെന്റി എന്നിവർ രണ്ടു വീതവും സ്വന്തമാക്കി.
താരതമ്യേന ചെറിയ ടോട്ടൽ മുന്നിൽനിർത്തി ബാറ്റിങ് തുടങ്ങിയ ന്യൂസിലൻഡ് ഒരു ഘട്ടത്തിലും അപകടം മണത്തില്ല. കഴിഞ്ഞ കളികളിലെ മികവ് നിലനിർത്തിയ ഡെവൻ കോൺവേ 45 റൺസുമായി നൽകിയ തുടക്കം ക്യാപ്റ്റൻ കെയിൻ വില്യംസണും (78 റിട്ട. ഹർട്ട്) ഡാരിൽ മിച്ചലും (89 നോട്ടൗട്ട്) ചേർന്ന് പൂർത്തിയാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.