Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഓസീസോ കിവീസോ?;...

ഓസീസോ കിവീസോ?; ട്വന്‍റി20 ലോകകപ്പ്​ വിജയികളെ പ്രവചിച്ച്​ പീറ്റേഴ്​സൺ

text_fields
bookmark_border
T20 World Cup Final 2021
cancel

ദുബൈ: ട്വന്‍റി20 ലോകകപ്പ്​ ഫൈനലിൽ ആസ്​ട്രേലിയയും ന്യൂസിലൻഡും ഏറ്റുമുട്ടാൻ മണിക്കൂറുകൾ മാത്രമാണ്​ ബാക്കിയുള്ളത്​. ആരു ജയിച്ചാലും കുട്ടിക്രിക്കറ്റിന്​ പുതിയ ലോകജേതാക്കളെ ലഭിക്കും. 2015ലെ ഏകദിന ലോകകപ്പ്​ ഫൈനലിന്‍റെ തനിയാവർത്തനമാണ്​ ദുബൈ ക്രിക്കറ്റ്​ സ്​റ്റേഡിയത്തിൽ നടക്കാൻ പോകുന്നത്​. ഫൈനലിന്​ മുന്നോടിയായി തന്നെ നിരവധിയാളുകൾ വിജയിയെ പ്രവചിച്ചു തുടങ്ങി. ഓസീസിനാണ്​ ഇംഗ്ലണ്ടിന്‍റെ മുൻ നായകനും കമ​േന്‍ററ്ററുമായ കെവിൻ പീറ്റേഴ്​സൺ സാധ്യത കൽപിക്കുന്നത്​. ന്യൂസിലൻഡ്​ ശക്തമായ നിരയാണെങ്കിലും ആസ്​രേടലിയ കപ്പടിച്ചാൽ താൻ അത്ഭുതപ്പെടി​ല്ലെന്ന്​​ കെ.പി ​െബറ്റ്​വേയോട്​ പറഞ്ഞു.

'പ്രധാന ടൂർണമെന്‍റുകളുടെ ഫൈനലിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ഓസീസ് കിവീസിനെ തകർക്കുന്നതാണ്​ ചരിത്രം.2015ൽ മെൽബണിൽ നടന്ന ഏകദിന ലോകകപ്പ്​ ഫൈനലിൽ സംഭവിച്ചത് ഇതാണ്. ഞായറാഴ്‌ച ആസ്‌ട്രേലിയ ട്രോഫി ഉയർത്തുന്നത് കണ്ടാൽ ഞാൻ അത്ഭുതപ്പെടാനില്ല' -പീറ്റേഴ്​സൺ പറഞ്ഞു.

ച​രി​ത്രം തി​ര​ഞ്ഞാ​ൽ ക​ണ​ക്കി​ലെ ക​ളി​യി​ൽ ഒാ​സീ​സാ​ണ്​ മു​ന്നി​ൽ. 13 മ​ത്സ​ര​ങ്ങ​ളി​ൽ എ​ട്ടി​ലും ജ​യം ആ​സ്​​ട്രേ​ലി​യ​ക്കൊ​പ്പം നി​ന്നു. അ​ഞ്ചെ​ണ്ണം ന്യൂ​സി​ല​ൻ​ഡും.

2015ലെ ​ഏ​ക​ദി​ന ലോ​ക​ക​പ്പ്​ ഫൈ​ന​ലി​ൽ ന്യൂ​സി​ല​ൻ​ഡി​നെ തോ​ൽ​പി​ച്ചാ​ണ്​ ഒാ​സീ​സ്​ കി​രീ​ട​മ​ണി​ഞ്ഞ​ത്. എ​ന്നാ​ൽ, ന്യൂ​സി​ല​ൻ​ഡി​നെ ഭ​യ​പ്പെ​ടു​ത്തു​ന്ന ക​ണ​ക്ക്​ ഇ​തൊ​ന്നു​മ​ല്ല. ക​ഴി​ഞ്ഞ നാ​ല്​ പ​തി​റ്റാ​ണ്ടി​നി​ടെ ഒ​രു നോ​ക്കൗ​ട്ട്​ മ​ത്സ​ര​ത്തി​ൽ​പോ​ലും ആ​സ്​​ട്രേ​ലി​​യ​യെ തോ​ൽ​പി​ക്കാ​ൻ കി​വീ​സി​നാ​യി​ട്ടി​ല്ല. 1981ൽ ​ആ​ണ്​ അ​വ​സാ​ന​മാ​യി നോ​ക്കൗ​ട്ടി​ൽ ന്യൂ​സി​ല​ൻ​ഡ്​ ജ​യി​ച്ച​ത്. അ​തി​നു​ശേ​ഷം 16 ത​വ​ണ ഏ​റ്റു​മു​ട്ടി​യ​പ്പോ​ഴും 16ലും ​തോ​റ്റു. പാ​കി​സ്​​താ​ൻ ആ​ദ്യ​മാ​യി ഇ​ന്ത്യ​യെ കീ​ഴ​ട​ക്കി​യ ലോ​ക​ക​പ്പി​ൽ ത​ങ്ങ​ൾ​ക്കും ച​രി​ത്രം ര​ചി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ ന്യൂ​സി​ല​ൻ​ഡി​െൻറ പ്ര​തീ​ക്ഷ.

പ്ര​വ​ച​നാ​തീ​തം

ഒ​രു പ്ര​വ​ച​ന​ത്തി​നും വ​ഴ​ങ്ങാ​ത്ത ഫൈ​ന​ലാ​ണി​ത്. പ്ര​വ​ച​ന​ങ്ങ​ളെ​ല്ലാം ബൗ​ണ്ട​റി ക​ട​ത്തി​യാ​ണ്​ ര​ണ്ട്​ ടീ​മി​െൻറ​യും മാ​സ്​ എ​ൻ​ട്രി. ഗ്രൂപ്പിൽ രണ്ടാം സ്​ഥാനക്കാരായി സെമിയിലെത്തിയ ഓസീസും കിവീസും ടൂർ​ണമെന്‍റ്​ ഫേവറിറ്റുകളെ തോൽപിച്ചാണ്​ കലാശക്കളിക്ക്​ അർഹത നേടിയത്​.

സെ​മി​യി​ൽ അ​വ​സാ​ന അ​ഞ്ച്​ ഒാ​വ​റി​ന്​ മു​മ്പു​​വ​രെ തോ​ൽ​വി ക​ൽ​പി​ക്ക​പ്പെ​ട്ട​വ​രാ​ണ്​ കി​വീ​സും കം​ഗാ​രു​ക്ക​ളും. അ​വ​സാ​ന പി​ടി​വ​ള്ളി​യി​ൽ പി​ടി​ച്ചു​ക​യ​റി അ​ടി​ച്ചു​ത​ക​ർ​ത്താ​ണ്​ ഫൈ​ന​ലി​ലെ​ത്തി​യ​ത്. ര​ണ്ട്​ ടീ​മും ഒാ​രോ മ​ത്സ​രം മാ​ത്ര​മാ​ണ്​ തോ​റ്റ​ത്. സൂ​പ്പ​ർ 12ൽ ​ന്യൂ​സി​ല​ൻ​ഡ്​ പാ​കി​സ്​​താ​നോ​ട്​ തോ​റ്റ​പ്പോ​ൾ ഇം​ഗ്ല​ണ്ട്​ ആ​സ്​​ട്രേ​ലി​യ​യെ തോ​ൽ​പി​ച്ചു. ഇ​തേ പാ​കി​സ്​​താ​നെ​യും ഇം​ഗ്ല​ണ്ടി​നെ​യും തോ​ൽ​പി​ച്ചാ​ണ്​ ഇ​രു​വ​രും ക​ലാ​ശ​പ്പോ​രി​ലേ​ക്ക്​ എ​ത്തി​യി​രി​ക്കു​ന്ന​ത്.

ടോ​സ്​ നി​ർ​ണാ​യ​കം

ചെ​റി​യൊ​രു നാ​ണ​യ​മാ​യി​രി​ക്കു​മോ ഇ​ന്ന​ത്തെ മ​ത്സ​ര ഫ​ലം നി​ർ​ണ​യി​ക്കു​ക? സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല. ഇൗ ​ടൂ​ർ​ണ​മെൻറി​ൽ ദു​ബൈ​യി​ൽ ന​ട​ന്ന 12 മ​ത്സ​ര​ത്തി​ൽ 11ലും ​ജ​യി​ച്ച​ത്​ ര​ണ്ടാ​മ​ത്​ ബാ​റ്റ്​ ചെ​യ്​​ത​വ​രാ​ണ്. ​രാ​ത്രി ന​ട​ന്ന ഒ​മ്പ​ത്​ മ​ത്സ​ര​ങ്ങ​ളി​ൽ ഒ​മ്പ​തും ജ​യി​ച്ച​ത്​ ചേ​സ്​ ചെ​യ്​​ത​വ​ർ. ​െഎ.​പി.​എ​ൽ ഉ​ൾ​പ്പെ​ടെ ദു​ബൈ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ക​ഴി​ഞ്ഞ 17 രാ​ത്രി​മ​ത്സ​ര​ങ്ങ​ളി​ൽ 16ലും ​ജ​യ​വു​മാ​യി മ​ട​ങ്ങി​യ​ത്​ ര​ണ്ടാ​മ​ത്​ ബാ​റ്റ്​ ചെ​യ്​​ത​വ​ർ. ​െഎ.​പി.​എ​ൽ ഫൈ​ന​ലി​ൽ മാ​ത്ര​മാ​ണ്​ ഈ ​ക​ഥ മാ​റി​യ​ത്​.

ലോ​ക​ക​പ്പി​ൽ ഒാ​സീ​സ്​ ജ​യി​ച്ച അ​ഞ്ച്​ ക​ളി​യി​ലും അ​വ​ർ​ക്കാ​യി​രു​ന്നു ടോ​സ്. ഇം​ഗ്ല​ണ്ടി​നെ​തി​രെ ടോ​സ്​ ന​ഷ്​​ട​െ​പ്പ​ട്ടു, ക​ളി​യും തോ​റ്റു.

ഇൗ ​ലോ​ക​ക​പ്പി​ലെ ഒാ​സീ​സി​െൻറ ഏ​ക തോ​ൽ​വി. ന്യൂ​സി​ല​ൻ​ഡി​ന്​ ര​ണ്ട്​ മ​ത്സ​ര​ങ്ങ​ളി​ൽ ആ​ദ്യം ബാ​റ്റ്​ ചെ​യ്യേ​ണ്ടി​വ​ന്നെ​ങ്കി​ലും ര​ണ്ടും പ​ക​ൽ സ​മ​യ​ത്താ​യി​രു​ന്നു. പാ​കി​സ്​​താ​നെ​തി​രെ ന​ട​ന്ന രാ​ത്രി മ​ത്സ​ര​ത്തി​ൽ ടോ​സ്​ ന​ഷ്​​ട​പ്പെ​ട്ട്​ തോ​ൽ​ക്കു​ക​യും ചെ​യ്​​തു. ആ​ദ്യം ബാ​റ്റ്​ ചെ​യ്​​താ​ൽ 180 എ​ന്ന മാ​ജി​ക്​ സം​ഖ്യ ക​ട​ന്നാ​ൽ മാ​ത്ര​മേ ജ​യി​ക്കാ​ൻ ക​ഴി​യൂ എ​ന്ന അ​വ​സ്​​ഥ​യു​മു​ണ്ട്. 2018ന്​ ​ശേ​ഷം ദു​ബൈ സ്​​റ്റേ​ഡി​യ​ത്തി​ൽ 180ൽ ​താ​ഴെ സ്​​കോ​ർ ചെ​യ്​​ത ടീം ​ജ​യി​ച്ചി​ട്ടി​ല്ല. ഇ​ന്ന്​ ടോ​സി​നാ​യി ​ആ​രോ​ൺ ഫി​ഞ്ചും വി​ല്യം​സ​ണും പി​ച്ചി​ലേ​ക്ക്​ ന​ട​ക്കു​േ​മ്പാ​ൾ ക്രി​ക്ക​റ്റ്​ ലോ​ക​ത്തി​െൻറ ക​ണ്ണു​ക​ൾ ആ ​നാ​ണ​യ​ത്തി​ലേ​ക്കാ​യി​രി​ക്കും.

ടീ​മി​ൽ മാ​റ്റ​മു​ണ്ടാ​വി​ല്ല

ഇൗ ​ടൂ​ർ​ണ​മെൻറി​ൽ ഇ​രു ടീ​മു​ക​ളും 12 താ​ര​ങ്ങ​ളെ മാ​ത്ര​മാ​ണ്​ ഇ​തു​വ​രെ ഉ​പ​യോ​ഗി​ച്ച​ത്. അ​താ​യ​ത്, ഒ​രു താ​ര​ത്തെ മാ​ത്ര​മാ​ണ്​ മാ​റ്റി​യ​ത്. സെ​മി​യി​ൽ ക​ളി​ച്ച ടീ​മി​ൽ​നി​ന്ന്​ വ​ലി​യ മാ​റ്റ​മി​ല്ലാ​തെ​യാ​യി​രി​ക്കും ഇ​രു ടീ​മു​ക​ളും പി​ച്ചി​ലി​റ​ങ്ങു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new zealandKevin PietersenaustraliaT20 World Cup 2021
News Summary - New Zealand or Australia Kevin Pietersen Predicts T20 World Cup 2021 winner
Next Story