ദക്ഷിണാഫ്രിക്കൻ പര്യടനം ആസ്ട്രേലിയ റദ്ദാക്കി; കോളടിച്ചത് ന്യൂസിലൻഡിന്!
text_fieldsമെൽബൺ: ഈ മാസം ആരംഭിക്കേണ്ട ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽനിന്ന് ക്രിക്കറ്റ് ആസ്ട്രേലിയ പിൻവാങ്ങി. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ വിദേശ പര്യടനം ഉപേക്ഷിക്കണമെന്ന മെഡിക്കൽ ടീമിെൻറ ഉപദേശത്തെ തുടർന്നാണ് പിന്മാറ്റം. കോവിഡ് ഭീഷണി ഒഴിഞ്ഞശേഷം, ഭാവിയിൽ നടത്താം എന്ന ഉപാധിയോടെയാണ് ക്രിക്കറ്റ് ആസ്ട്രേലിയ ഈ മാസം നടക്കേണ്ട പര്യടനം റദ്ദാക്കിയത്. ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പരയായിരുന്നു ഇരു ടീമുകളും ആസൂത്രണം ചെയ്തത്. പരമ്പരക്കുള്ള ടീമിനെ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. കളിക്കാരുടെ സുരക്ഷ പരിഗണിച്ചാണ് ഏറെ വിഷമകരമായ തീരുമാനമെടുക്കുന്നതെന്ന് ക്രിക്കറ്റ് ആസ്ട്രേലിയ തലവൻ നിക് ഹോക്ലി അറിയിച്ചു.
ന്യൂസിലൻഡ് ഫൈനലിൽ
ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽനിന്നും ആസ്ട്രേലിയ പിൻവാങ്ങിയതോടെ ന്യൂസിലൻഡ് വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ ബർത്ത് ഉറപ്പിച്ചു. മത്സരങ്ങളെല്ലാം പൂർത്തിയായ ന്യൂസിലൻഡിെൻറ പോയൻറ് ശതമാനത്തിന് (70.0%) ഇനിയാരും ഭീഷണിയില്ലെന്നുറപ്പിച്ചതോടെയാണ് ന്യൂസിലൻഡിെൻറ വഴിയുറച്ചത്.
ഇന്ത്യ, ഇംഗ്ലണ്ട് പരമ്പരയോടെ ചാമ്പ്യൻഷിപ് ഫൈനലിൽ ന്യൂസിലൻഡിെൻറ എതിരാളി ആരെന്ന് ഉറപ്പിക്കാം. മൂന്നാം സ്ഥാനത്തുള്ള ആസ്ട്രേലിയക്ക് 69.2 ശതമാനമാണ് പോയൻറ് ശരാശരി. ഇന്ത്യക്ക് (71.7%). ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ 2-1ന് എങ്കിലും ജയിച്ചാലേ 70 പോയൻറ് ഉറപ്പിക്കാൻ കഴിയൂ.
ഇംഗ്ലണ്ടിനാവട്ടെ മൂന്നു ടെസ്റ്റ് എങ്കിലും ജയിക്കണം. ജൂണിലാണ് ഫൈനൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.