ഇന്ത്യക്കിന്ന് അഫ്ഗാൻ ജയിക്കണം
text_fieldsദുബൈ: ഞായറാഴ്ച ന്യൂസിലൻഡിനെതിരെ ഇറങ്ങുന്ന അഫ്ഗാനിസ്താെൻറ ജയത്തിനായുള്ള പ്രാർഥനയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ലോകം. ഇന്ത്യക്ക് സെമി സാധ്യത നിലനിർത്തണമെങ്കിൽ അഫ്ഗാൻ ജയിക്കണം.
ഗ്രൂപ് രണ്ടിൽനിന്ന് പാകിസ്താൻ നേരത്തേ സെമിയുറപ്പിച്ചുകഴിഞ്ഞു. ഇന്ന് ജയിച്ചാൽ മറ്റു മത്സരഫലങ്ങളെ ആശ്രയിക്കാതെ ന്യൂസിലൻഡിന് സെമിയിലേക്ക് മുന്നേറാം. അഫ്ഗാൻ ജയിച്ചാൽ അവർക്കും ന്യൂസിലൻഡിനും തുല്യ പോയൻറാവും. തിങ്കളാഴ്ച നമീബിയയെ തോൽപിച്ചാൽ ഇന്ത്യക്കും അതേ പോയൻറാവും. അപ്പോൾ റൺശരാശരിയാവും സെമി ബെർത്ത് നിർണയിക്കുക. ന്യൂസിലൻഡ് (1.277), ഇന്ത്യ (1.619), അഫ്ഗാൻ (1.481) എന്നിങ്ങനെയാണ് നിലവിലെ റൺ ശരാശരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.