ബെൻ സ്റ്റോക്ക്സ് ഐ.പി.എല്ലിനില്ല; ചെന്നൈ സൂപ്പർ കിങ്സിന് തിരിച്ചടി
text_fieldsഎം.എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിന് തിരിച്ചടിയായി ഐ.പി.എല്ലിന്റെ അടുത്ത എഡിഷനിൽ ഇംഗ്ലണ്ട് സൂപ്പർ താരം ബെൻ സ്റ്റോക്സ് കളിക്കില്ല. ലീഗിൽ നിന്നും സ്റ്റോക്സ് പിന്മാറുകയാണെന്ന് അറിയിച്ചു. പൊന്നുംവില കൊടുത്താണ് ചെന്നൈ സ്റ്റോക്സിനെ സ്വന്തമാക്കിയത്.
16.25 കോടി രൂപയായിരുന്നു സ്റ്റോക്സിന് വേണ്ടി ചെന്നൈ മുടക്കിയത്. കഴിഞ്ഞ വർഷത്തെ ഐ.പി.എൽ ലേലത്തിൽ സി.എസ്.കെയുടെ ഏറ്റവും വില കൂടിയ സൈനിങ്ങിലൊന്നായിരുന്നു സ്റ്റോക്സിന്റേത്. സമ്മർദ്ദം കുറക്കുന്നതിന്റെ ഭാഗമായാണ് സ്റ്റോക്സ് ടൂർണമെന്റിൽ നിന്നും പിന്മാറിയത്. 2024ലെ ഇന്ത്യക്കെതിരായ ഇംഗ്ലണ്ടിന്റെ നിർണായക ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായാണ് പിന്മാറ്റമെന്നും റിപ്പോർട്ടുണ്ട്.
സ്റ്റോക്സിന്റെ പിന്മാറ്റത്തിന് ചെന്നൈ സൂപ്പർ കിങ്സും പിന്തുണയറിയിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെ ഔദ്യോഗികമായി തന്നെ സ്റ്റോക്സ് പിന്മാറുന്ന വിവരം ചെന്നൈ അറിയിച്ചു. 2017 ഐ.പി.എൽ സീസണിലാണ് ബെൻ സ്റ്റോക്ക്സ് ആദ്യമായി ഐ.പി.എല്ലിൽ കളിച്ചത്.
റൈസിങ് പൂണെ സൂപ്പർജെയിന്റിന്റെ താരമായിട്ടായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. 14.5 കോടി രൂപക്കായിരുന്നു പൂണെ ബെൻ സ്റ്റോക്സിനെ സ്വന്തമാക്കിയത്. ആദ്യ സീസണിൽ 142.98 എന്ന മികച്ച സ്ട്രൈക്ക് റൈറ്റോടെ 316 റൺസ് ബെൻ സ്റ്റോക്സ് അടിച്ചെടുത്തിരുന്നു. പിന്നീട് രാജസ്ഥാൻ റോയൽസ് താരമായ സ്റ്റോക്ക്സ് ഐ.പി.എല്ലിൽ മികച്ച പ്രകടനം തുടർന്നതോടെയാണ് ചെന്നൈ നിരയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.