ദുലീപ് ട്രോഫിക്ക് സീനിയർ താരങ്ങളില്ല; രോഹിത്, കോഹ്‌ലി, ബുംറ, അശ്വിൻ എന്നിവരുടെ പേരില്ലാതെ പട്ടിക
text_fieldsമുംബൈ: സീനിയർ താരങ്ങൾ വർഷങ്ങൾക്കു ശേഷം ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമെന്ന റിപ്പോർട്ടുകൾക്കിടെ, സീനിയർ താരങ്ങളെ ഒഴിവാക്കി ദുലീപ് ട്രോഫിയുടെ ആദ്യ റൗണ്ടിനുള്ള ടീമുകളെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. മുതിർന്ന താരങ്ങളായ രോഹിത് ശർമ വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ, രവിചന്ദ്രൻ അശ്വിൻ എന്നിവരെ ഉൾപ്പെടുത്താതെയാണ് നാല് ടീമുകളെ പ്രഖ്യാപിച്ചത്. സെപ്റ്റംബർ അഞ്ചിനാരംഭിക്കുന്ന ടൂർണമെന്‍റിലെ മത്സരങ്ങൾ ആന്ധ്രപ്രദേശിലെ അനന്ത്പുർ, ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം എന്നിവിടങ്ങളിൽ നടക്കും.
ഇന്ത്യയുടെ ട്വന്‍റി20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, ഏകദിന, ടി20 വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ, ഋതുരാജ് ഗെയ്ക്വാദ്, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവർ ടൂർണമെന്‍റിൽ പങ്കെടുക്കും. ഏറെക്കാലമായി ടീമിലേക്ക് പരിഗണിക്കാതിരുന്ന ഇഷാൻ കിഷനെ ടൂർണമെന്‍റിലേക്ക് പരിഗണിച്ചിട്ടുണ്ട്. മലയാളി താരം സഞ്ജു സാംസണ് ടീമുകളിൽ ഇടം നേടാനായിട്ടില്ല. പരിക്കിൽനിന്ന് പൂർണ മോചിതനാവാത്ത പേസർ മുഹമ്മദ് ഷമിയെ ടീമിലേക്ക് പരിഗണിച്ചിട്ടില്ല. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര വരാനിരിക്കെ ടീമുകളിൽ ഇനിയും മാറ്റം വന്നേക്കുമെന്നും സൂചനയുണ്ട്.
ദുലീപ് ട്രോഫിക്കുള്ള സ്ക്വാഡുകൾ
- ടീം എ: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), മായങ്ക് അഗർവാൾ, റിയാൻ പരാഗ്, ധ്രുവ് ജുറെൽ, കെ.എൽ. രാഹുൽ, തിലക് വർമ, ശിവം ദുബെ, തനുഷ് കൊട്ടിയാൻ, കുൽദീപ് യാദവ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഖലീൽ അഹമ്മദ്, ആവേശ് ഖാൻ, വിദ്വത് കവരപ്പ, കുമാർ കുശാഗ്ര, ശാശ്വത് റാവത്ത്.
- ടീം ബി: അഭിമന്യു ഈശ്വരൻ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, സർഫറാസ് ഖാൻ, ഋഷഭ് പന്ത്, മുഷീർ ഖാൻ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, യഷ് ദയാൽ, മുകേഷ് കുമാർ, രാഹുൽ ചാഹർ, ആർ. സായ് കിഷോർ, മോഹിത് അവസ്തി, എൻ ജഗദീശൻ (വിക്കറ്റ് കീപ്പർ).
- ടീം സി: ഋതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റൻ), സായ് സുദർശൻ, രജത് പട്ടിദാർ, അഭിഷേക് പോറെൽ (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, ബി. ഇന്ദ്രജിത്ത്, ഹൃത്വിക് ഷോക്കീൻ, മാനവ് സുതർ, ഉമ്രാൻ മാലിക്, വൈശാഖ് വിജയകുമാർ, അൻഷുൽ ഖംബോജ്, ഹിമാൻഷു ചൗഹാൻ, മായങ്ക് മർകണ്ഡെ (വിക്കറ്റ് കീപ്പർ), സന്ദീപ് വാര്യർ.
- ടീം ഡി: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഥർവ ടൈഡെ, യാഷ് ദുബെ, ദേവദത്ത് പടിക്കൽ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), റിക്കി ഭുയി, സരൻഷ് ജെയിൻ, അക്ഷർ പട്ടേൽ, അർഷ്ദീപ് സിങ്, ആദിത്യ താക്കറെ, ഹർഷിത് റാണ, തുഷാർ ദേശ്പാണ്ഡെ, ആകാശ് സെൻഗുപ്ത, കെ.എസ്. ഭരത് (വിക്കറ്റ് കീപ്പർ), സൗരഭ് കുമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.