ഒരു ബാളും പിഴച്ചില്ല; ബാറ്റുകൊണ്ട് '600 അടിച്ച്' റെക്കോഡിട്ട് അക്ഷയ് ബിജു
text_fieldsകോട്ടക്കൽ (മലപ്പുറം): ക്രിക്കറ്റ് ബാറ്റ് കൊണ്ട് ആറ് സെഞ്ച്വറിയടിച്ച വിദ്യാർഥിയെ തേടി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിെൻറ അംഗീകാരമെത്തി. പക്ഷേ, ഈ നേട്ടം മൈതാനത്തുമല്ല ഇത് ക്രിക്കറ്റ് കളിയുമല്ലയെന്നതാണ് ശ്രദ്ധേയം. അഞ്ച് മിനിറ്റിനുള്ളിൽ 600 തവണ ബാറ്റിെൻറ എഡ്ജ് കൊണ്ട് പന്ത് നിലത്ത് വിഴാതെ ബൗണ്‍സ് ചെയ്ത കാടാമ്പുഴ പിലാത്തറയിലെ അക്ഷയ് ബിജുവാണ് നേട്ടത്തിനർഹനായ മിടുക്കൻ. പത്താംതരം വിദ്യാർഥി അക്ഷയ് ബിജുവിെൻറ ക്രിക്കറ്റിനോടുള്ള ഇഷ്ടമാണ് ബാള്‍ ബൗണ്സിങ് എന്ന പുതിയ വിനോദത്തെ ലോക ശ്രദ്ധയില്‍ എത്തിക്കാന്‍ വഴിയൊരുക്കിയത്.
നിലത്ത് വീഴാതെ പ്ലാസ്റ്റിക് ക്രിക്കറ്റ് ബാറ്റിെൻറ എഡ്ജ് കൊണ്ട് പ്ലാസ്റ്റിക് ബോള്‍ നിലത്ത് വീഴാതെ കണ്ട്രോള് ചെയ്യുന്നതാണ് ബോള്‍ ബൗണ്സിങ്. കഴിഞ്ഞ ലോക്ഡൗണില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന് ടെണ്ടുല്‍കറെ യുവരാജ് സിങ് ബാള്‍ ബൗണ്സിങ്ങിന് ചലഞ്ച് ചെയ്തത് വലിയ വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു.
ഇതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ബാള്‍ ബൗണ്സിങ് പരിശീലിച്ചത്. ആദ്യശ്രമത്തില്‍ ബാള്‍ നിയന്ത്രിക്കാന്‍ പ്രയാസപ്പെട്ടുവെങ്കിലും പിന്നീട് ഈസിയായതോടെ റെക്കാഡിന് അയക്കാന്‍ തീരുമാനിച്ചു.
പിതാവ് കല്ലിങ്ങല്‍ പറമ്പ് എം.എസ്.എം ഹയര്‍ സെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ എന്‍.പി. ബിജു മൊബൈല്‍ കാമറയില്‍ പകര്‍ത്തിയാണ് റെക്കോഡിന് അയച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍ അധികൃതര്‍ വിഡിയോ അംഗീകരിച്ചതായുള്ള സന്ദേശം ലഭിക്കുകയുമായിരുന്നു. അഞ്ച് മിനിറ്റ് കൊണ്ട് 604 തവണയാണ് അക്ഷയ് ബാള്‍ ബൗണ്‍സ് ചെയ്തത്. ഗോള്‍ഡ് മെഡല്‍, സര്‍ട്ടിഫിക്കറ്റ്, ഐ.ഡി കാര്‍ഡ്, 2021ലെ റെക്കോഡ് ഹോള്‍ഡേഴ്സ് ബുക്ക് എന്നിവയും അക്ഷക്ക് ഇന്ത്യബുക്ക് ഓഫ് റെക്കോഡ് അധികൃതര്‍ അയച്ചുനല്‍കി.
എ.കെ.എം.എസ് കോട്ടൂരിലെ പത്താംതരം വിദ്യാർഥിയായ മിടുക്കൻ ഗിന്നസ് റെക്കോഡ് നേടാനുള്ള പരിശ്രമത്തിലാണ് പുന്നത്തല പോസ്റ്റ്മാസ്റ്ററായ സുനിതയാണ് മാതാവ്. റെക്കോഡിന് പിന്നാലെ അക്ഷയിനെ തേടി അഭിനന്ദന പ്രവാഹമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.