ഋഷബ് പന്തിന് മാത്രമല്ല, ഇത്തവണ ടീമിനാകെ പിഴ; തോൽവിക്ക് പിന്നാലെ ഡൽഹിക്ക് തിരിച്ചടി
text_fieldsവിശാഖപട്ടണം: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് 106 റൺസിന്റെ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ വൻ തുക പിഴശിക്ഷ ഏറ്റുവാങ്ങി ഡൽഹി കാപിറ്റൽസ്. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ഡൽഹിക്ക് പിഴ ലഭിക്കുന്നത്.
ചെന്നൈക്കെതിരായ കഴിഞ്ഞ മത്സരത്തിൽ ഇതേ കുറ്റത്തിന് ക്യാപ്റ്റൻ ഋഷബ് പന്തിന് 12 ലക്ഷം രൂപ പിഴയാണ് ലഭിച്ചിരുന്നതെങ്കിൽ ഇത്തവണ പന്തിന് മാത്രമല്ല, ടീമിനൊന്നടങ്കമാണ് ശിക്ഷ ലഭിച്ചത്. പന്തിന് കുറ്റം ആവർത്തിച്ചതിനാൽ 24 ലക്ഷം അടക്കേണ്ടി വന്നപ്പോൾ ഇംപാക്ട് െപ്ലയർമാർ ഉൾപ്പെടെ ടീം അംഗങ്ങൾ ആറ് ലക്ഷം രൂപ വീതമോ മാച്ച് ഫീയുടെ 25 ശതമാനമോ ഏതാണ് കുറവ് അതാണ് അടക്കേണ്ടത്.
ഡൽഹിക്കെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത സുനിൽ നരെയ്ന്റെയും രഘുവൻഷിയുടെയും തകർപ്പൻ അർധസെഞ്ച്വറികളുടെ കരുത്തിൽ 272 റൺസ് അടിച്ചുകൂട്ടിയപ്പോൾ ക്യാപ്റ്റൻ ഋഷബ് പന്തും ട്രിസ്റ്റൻ സ്റ്റബ്സും അർധസെഞ്ച്വറികൾ നേടിയെങ്കിലും ഡൽഹിയുടെ മറുപടി 17.2 ഓവറിൽ 166 റൺസിലൊതുങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.