ഏകദിന റാങ്കിങ് മാത്രമല്ല, ട്വൻറി20യിലെ കോഹ്ലിയുടെ റെക്കോർഡും ബാബർ അസമിന് മുന്നിൽ വഴിമാറി
text_fieldsദുബൈ: രണ്ടാഴ്ച മുമ്പാണ് ഏകദിന ബാറ്റ്സ്മാൻമാരുടെ െഎ.സി.സി റാങ്കിങ്ങിൽ വിരാട് േകാഹ്ലിയെ പിന്നിലാക്കി പാകിസ്താൻ താരം ബാബർ അസം ഒന്നാമെതത്തിയത്. ദിവസങ്ങൾക്കുള്ളിൽ ഇന്ത്യൻ താരത്തിെൻറ ട്വൻറി 20 റെക്കോർഡ് കൂടി ബാബർ മറികടന്നിരിക്കുകയാണ്. ട്വൻറി20യിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് നേടുന്ന താരമായി ബാബർ മാറി.
ഹരാരെ സ്‌പോർട്‌സ് ക്ലബിൽ സിംബാബ്‌വെക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിലാണ് പാക് ക്യാപ്റ്റൻ പുതിയ നേട്ടം റെക്കോർഡ് ബുക്കിൽ കുറിച്ചിട്ടത്. മത്സരത്തിൽ 52 റൺസെടുത്ത താരം ടീമിെൻറ വിജയത്തിലും പങ്കാളിയായി.
ബാബറിെൻറ 52ാമത്തെ അന്താരാഷ്ട്ര ട്വൻറി 20 ഇന്നിങ്സായിരുന്നുവത്. കോഹ്ലി 2000 റൺസെന്ന നാഴികക്കല്ല് പിന്നിട്ടത് 56 ഇന്നിങ്സുകളിൽനിന്നാണ്. ആസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് (62), ന്യൂസിലൻഡ് മുൻ ക്യാപ്റ്റൻ ബ്രെൻഡൻ മക്കല്ലം (66) എന്നിവരാണ് യഥാക്രമം മൂന്നും നാലും സ്ഥാനത്തുള്ളത്.
അതേസമയം, റൺപട്ടികയിൽ കോഹ്‌ലി ഇപ്പോഴും മുന്നിലാണ്. ഇന്ത്യൻ ക്യാപ്റ്റൻ 52.65 ശരാശരിയിൽ 3,159 റൺസ് നേടിയിട്ടുണ്ട്. 2035 റൺസുമായി ബാബർ 11ാം സ്ഥാനത്താണ്. കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ഐ.സി.സി ട്വൻറി20 റങ്കിങ്ങിൽ കോഹ്ലി അഞ്ചാം സ്ഥാനത്ത് തുടർന്നെങ്കിൽ ബാബർ മൂന്നിൽനിന്ന് രണ്ടാം സ്ഥാനത്തെത്തി. 844 പോയിൻറാണ് 26കാരനുള്ളത്. കോഹ്ലിക്ക് 762ഉം. 830 പോയിൻറുമായി ആരോൺ ഫിഞ്ചാണ് മൂന്നാം സ്ഥാനത്ത്. ഒന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിെൻറ ഡേവിഡ് മലന് 892 പോയിൻറുണ്ട്.
1258 ദിവസം ഒന്നാം സ്ഥാനത്ത് തുടർന്ന ശേഷമാണ് ഐ.സി.സി ഏകദിന റാങ്കിങ്ങിൽ വിരാട് കോഹ്ലിയെ ബാബർ അസം മറികടക്കുന്നത്. 2017 ഒക്ടോബറിൽ ഒന്നാം സ്ഥാനത്തെത്തിയ ശേഷം കോഹ്ലിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലായിരുന്നു.
ഇംഗ്ലണ്ടുമായുള്ള പരമ്പരയിൽ കാര്യമായി ശോഭിക്കാൻ കഴിയാതെ പോയതാണ് കോഹ്ലിക്ക് വിനയായത്. ഇംഗ്ലണ്ടുമായുള്ള മൂന്ന് ഏകദിനത്തിൽനിന്നും കോഹ്ലി 129 റൺസാണ് നേടിയതെങ്കിൽ ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് മത്സര പരമ്പരയിൽ 76 റൺസ് ശരാശരിയിൽ 228 റൺസാണ് ബാബർ കുറിച്ചത്. നിലവിൽ ബാബറിന് 865 റേറ്റിങ് പോയിന്‍റുള്ളപ്പോൾ കോഹ്ലിക്ക് 857 പോയിന്‍റാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.