നഥാൻ ലിയോണ് റെക്കോഡ് നേട്ടം; ഷെയിൻ വോണിനും മുത്തയ്യ മുരളീധരനുമൊപ്പം
text_fieldsവെല്ലിങ്ടൺ: ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനെ 172 റൺസിനാണ് തോൽപ്പിച്ചത്. രണ്ടു ഇന്നിങ്സിലുമായി 10 വിക്കറ്റ് കൊയ്ത സ്പിന്നർ നഥാൻ ലിയോണിന്റെ തകർപ്പൻ പ്രകടനമാണ് ഓസീസ് വിജയം എളുപ്പമാക്കിയത്.
ജയത്തോടെ നഥാൻ നടന്നു കയറിയത് നിരവധി റെക്കോർഡിലേക്ക് കൂടിയായിരുന്നു. ടെസ്റ്റിൽ ഏറ്റവും കൂടുതൽ രാജ്യങ്ങൾക്കെതിരെ അഞ്ച് വിക്കറ്റ് നേട്ടം കൊയ്ത താരമെന്ന റെക്കോഡിനൊപ്പം നഥാൻ ലിയോണും എത്തി. ന്യൂസിലൻഡിനെതിരെ രണ്ടാം ഇന്നിങ്സിൽ ആറ് വിക്കറ്റ് നേടിയതോടെ ഒമ്പത് രാജ്യങ്ങൾക്കെതിരെ അഞ്ച് വിക്കറ്റ് നേടിയ താരമായി നഥാൻ ലിയോൺ മാറി. ശ്രീലങ്ക, വെസ്റ്റിൻഡീസ്, ഇന്ത്യ, ആസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, പാകിസ്താൻ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങൾക്കെതിരെയാണ് അഞ്ച് വിക്കറ്റ് നേട്ടം.
നേരെത്തെ ഇതിഹാസ സ്പിന്നർമാരായ ഓസീസിന്റെ ഷെയിൻവോണും ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനുമാണ് ഈ നേട്ടത്തിലെത്തിയിരുന്നത്.
മാത്രമല്ല, 2006ന് ശേഷം ന്യൂസിലൻഡിൽ 10 വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ സ്പിന്നറായി നഥാൻ ലിയോൺ. ഇതിഹാസ ബൗളർമാരായ മുത്തയ്യ മുരളീധരനും ഡാനിയൽ വെട്ടോറിയും 2006ൽ നേടിയതിന് ശേഷം ന്യൂസിലൻഡിൽ ഒരു സ്പിന്നർ 10 വിക്കറ്റ് നേടുന്നത് ആദ്യമാണ്.
കൂടാതെ ബാറ്റിങ്ങിലും മറ്റൊരു റെക്കോഡ് തന്റെ പേരിലാക്കി നഥാൻ. ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വറിയോ അർധ സെഞ്ച്വറി ഒന്നും നേടാതെ 1500 റൺസ് പൂർത്തിയാക്കുന്ന ആദ്യതാരമായും നഥാൻ ലിയോൺ മാറി. 128 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള ലിയോൺ 527 വിക്കറ്റും 1501 റൺസുമാണ് നേടിയിട്ടുള്ളത്. 47 റൺസാണ് ഉയർന്ന സ്കോർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.