കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഒ.കെ. രാംദാസ് അന്തരിച്ചു
text_fieldsതിരുവനന്തപുരം: കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഒ.കെ. രാംദാസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് രണ്ടാഴ്ചയിലേറെയായി തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേരള രഞ്ജി ട്രോഫി ചരിത്രത്തിലെ മികച്ച ഓപണർമാരിൽ ഒരാളായിരുന്നു.
കണ്ണൂർ ക്രിക്കറ്റ് ക്ലബിലൂടെയാണ് രാംദാസിന്റെ എൻട്രി. കോഴിക്കോട് സർവകലാശാല ടീ ക്യാപ്റ്റനായിരുന്നു. 20ാം വയസിൽ രഞ്ജി ട്രോഫി ടീമിലെത്തി. 13 വർഷം ടീമിനെ നയിച്ചു. കേരളത്തിന് വേണ്ടി 35 രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിച്ച രാംദാസ് 11 അര്‍ധസെഞ്ചുറികള്‍ ഉള്‍പ്പെടെ 1647 റണ്‍സ് നേടിയിട്ടുണ്ട്.
1967 മുതൽ എസ്.ബി.ടി ടീമിൽ അംഗമായിരുന്നു. 1975-76ൽ ടീമിനെ നയിച്ചു. എസ്.ബി.ടിയിൽ സ്പോർട്സ് മാനേജരായാണ് വിരമിച്ചത്. കേരള ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റുമായിരുന്നു.
ഭാര്യ: ശോഭ. മകൻ: കപിൽ രാംദാസ്. മൃതദേഹം വസതിയായ ജഗതി മില്ലേനിയം അപാർട്മെന്റിൽ ഇന്ന് രാത്രി 8.30 വരെ പൊതുദർശനത്തിന് വെക്കും. സംസ്കാരം കണ്ണൂർ തളാപ്പിലെ വീട്ടിൽ നാളെ ഉച്ചക്ക് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.