Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightക്രിക്കറ്റ് ‘സ്കിൽ’...

ക്രിക്കറ്റ് ‘സ്കിൽ’ കാണിക്കാൻ ഗ്രൗണ്ടിലിറങ്ങി ആഞ്ഞുവീശി; മുഖമടച്ച് വീണ എം.എൽ.എ ആശുപത്രിയിൽ -Video

text_fields
bookmark_border
ക്രിക്കറ്റ് ‘സ്കിൽ’ കാണിക്കാൻ ഗ്രൗണ്ടിലിറങ്ങി ആഞ്ഞുവീശി; മുഖമടച്ച് വീണ എം.എൽ.എ ആശുപത്രിയിൽ -Video
cancel

കായിക മത്സരങ്ങൾ ഉദ്ഘാടനം ചെയ്യാൻ നാട്ടിലെ രാഷ്ട്രീയ നേതാക്കൾ എത്തുന്നത് പതിവാണ്. എന്നാൽ, രാഷ്ട്രീയത്തിൽ പയറ്റിത്തെളിഞ്ഞവർക്ക് ഗ്രൗണ്ടിലെ കളികൾ അത്ര വഴങ്ങണമെന്നില്ല. അതിന് ശ്രമിച്ചാൽ ചിലപ്പോൾ അടിതെറ്റിയെന്നുമിരിക്കും. അത്തരമൊരു ഉദ്ഘാടനവും ​എം.എൽ.എയുടെ ‘പ്രകടന’വുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

ഒഡിഷയിലെ കാലഹന്ദി എന്ന സ്ഥലത്ത് സംഘടിപ്പിച്ച കായിക പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു നർല മണ്ഡലത്തിൽനിന്നുള്ള എം.എൽ.എയായ ഭുപേന്ദ്ര സിങ്. അപ്പോഴാണ് നാട്ടുകാർക്ക് മുമ്പിൽ ​തന്റെ ക്രിക്കറ്റ് സ്കിൽ കാണിക്കണമെന്ന തോന്നലുണ്ടായത്. മറ്റു അതിഥികളും മത്സരത്തിൽ പ​ങ്കെടുക്കാനെത്തിയ യുവാക്കളുമെല്ലാം കൂടിനിൽക്കെ എം.എൽ.എ ബാറ്റെടുത്ത് ക്രീസിലിറങ്ങി. കൂടിനിന്നവർ കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. എം.എൽ.എ ബാറ്റ് പിടിച്ച കൈയും മറുകൈയും ഒന്നുയർത്തിയ ശേഷം ഷർട്ടിന്റെ കൈ കയറ്റിവെച്ച് ബാറ്റ് ക്രീസിൽകുത്തി ഒരുങ്ങിനിന്നു. ബൗളർ പന്ത് എം.എൽ.എക്ക് നേരെയെറിഞ്ഞു. പന്ത് വന്നതും എം.എൽ.എ ആഞ്ഞുവീശി. സിക്സറായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെന്ന് വീശലിൽ വ്യക്തമായിരുന്നു.

എന്നാൽ, പന്തിന് പകരം നിലതെറ്റി തെറിച്ചുവീണത് എം.എൽ.എയായിരുന്നു. ഗ്രൗണ്ടിൽ മുഖമടച്ച് വീഴു​മ്പോൾ ഏകദേശം പിച്ചിന്റെ മധ്യഭാഗത്തെത്തിയിരുന്നു. ഇതോടെ നാട്ടുകാർ താങ്ങിയെടുത്ത് വാഹനത്തിൽ ആശുപത്രിയിലേക്ക് തിരിച്ചു. എം.എൽ.എയുടെ ‘കൈവിട്ട കളി’യുടെ വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bhupendra SinghViral VideoOdisha MLA
News Summary - Odisha MLA Falling Flat On His Face On Cricket Pitch While Batting, Hospitalised
Next Story