Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightടെസ്റ്റ്​...

ടെസ്റ്റ്​ അരങ്ങേറ്റത്തിന്‍റെ 50ാം വാർഷിക ദിനത്തിൽ ഗാവസ്​കറിന്​ ഇന്ത്യൻ ക്രിക്കറ്റിന്‍റെ ആദരം

text_fields
bookmark_border
sunil gavaskar felicitated bcci
cancel

ന്യൂഡൽഹി: ടെസ്റ്റ്​ അരങ്ങേറ്റത്തിന്‍റെ 50ാം വാർഷികം ആഘോഷിക്കുന്ന ഇതിഹാസതാരം സുനിൽ ഗാവസ്​കറിന്​ ബി.സി.സി.ഐയുടെ ആദരം. ഇന്ത്യ-ഇംഗ്ലണ്ട്​ നാലാം ടെസ്റ്റിന്‍റെ മൂന്നാം ദിനത്തിലെ ഉച്ചഭക്ഷണ സമയത്തെ ഇടവേളയിലാണ്​ ബി.സി.സി.ഐ സെക്രട്ടറി ജയ്​ ഷാ ഇന്ത്യൻ ക്രിക്കറ്റിന്​ നൽകിയ അതുല്യ സംഭാവനകൾ പരിഗണിച്ച്​ ഗാവസ്​കറിനെ ആദരിച്ചത്​.

ടെസ്റ്റ്​ അരങ്ങേറ്റ ദിനം തന്നെ സാമൂഹിക മാധ്യമമായ ഇൻസ്റ്റഗ്രാമിലും ഗാവസ്​കർ അരങ്ങേറി. 'ഹലോ ഇൻസ്റ്റഗ്രാം, മറ്റൊരു അരങ്ങേറ്റത്തിന്​ ഞാൻ റെഡിയാണെന്ന്​ കരുതുന്നു'-അക്കൗണ്ട്​ തുറന്ന ഗാവസ്​കർ കുറിച്ചു.

1971 മാർച്ച്​ ആറിന്​ ട്രിനിഡാഡിലെ പോർട്​ ഓഫ്​ സ്​പെയിനിൽ വെസ്റ്റിൻഡീസിനെതിരെയായിരുന്നു ലിറ്റിൽ മാസ്റ്ററുടെ അരങ്ങേറ്റം. 1970-71 സീസണിൽ കരീബിയൻ പര്യടനം നടത്തിയ ഇന്ത്യ ചരിത്ര വിജയവുമായാണ്​ അന്ന്​ മടങ്ങിയത്​.

വിൻഡീസിനെതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റ്​ പരമ്പര വിജയമായിരുന്നു അത്​. അജിത്​ വഡേക്കറിന്‍റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ അഞ്ച്​ മത്സരങ്ങളടങ്ങിയ പരമ്പര 1-0ത്തിന്​ സ്വന്തമാക്കി. ഇരട്ട സെഞ്ച്വറിയടക്കം നാലുസെഞ്ച്വറികളുമായി ഗാവസ്​കർ മികച്ച റൺവേട്ടക്കാരനായി.

കരിയറിൽ നിരവധി ബാറ്റിങ്​ റെക്കോഡുകൾ പൊളിച്ചെഴുതിയ ഗാവസ്​കർ ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായാണ്​ പാഡ്​ അഴിച്ചത്​. കരിയറിൽ 125 ടെസ്റ്റുകളിലും 108 ഏകദിനങ്ങളിലും ഇന്ത്യൻ ജഴ്​സിയണിഞ്ഞ ഗാവസ്​കർ 1983ലെ ലോകകപ്പ്​, 1985ലെ ചാമ്പ്യൻഷിപ്പ്​ ഓഫ്​ ക്രിക്കറ്റ്​ വിജയങ്ങളിൽ പങ്കാളിയായി.

ടെസ്റ്റിൽ 10,122 റൺസ്​ സ്​കോർ ചെയ്​ത ഗാവസ്​കർ 2005 വരെ ഫോർമാറ്റി​ൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരമെന്ന റെക്കോഡും അലങ്കരിച്ചിരുന്നു. 2005ൽ സചിൻ ടെണ്ടുൽക്കറാണ്​ ആ റെക്കോഡ്​ തിരുത്തിയത്​. 108 ഏകദിനങ്ങളിൽ നിന്നായി 3092 റൺസാണ്​ ഗാവസ്​കർ സ്​കോർ ചെയ്​തത്​. പുറത്താകാതെ നേടിയ 103 റൺസാണ്​ ഉയർന്ന സ്​കോർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCIsunil gavaskarTest debut
News Summary - on 50th anniversary of Test debut Sunil Gavaskar felicitated by BCCI
Next Story