‘‘ഞങ്ങൾക്ക് വിശ്വാസമുണ്ട്’’- ഐ.പി.എൽ 2023 സെൻസേഷനായി കശ്മീർ താരങ്ങൾ
text_fieldsആഭ്യന്തര ക്രിക്കറ്റിൽ ഇനിയും വലിയ ഉയരങ്ങളിലേക്ക് എത്തിനോക്കാനാകാതെ നിൽക്കുന്ന ജമ്മു കശ്മീരിൽനിന്ന് ഇത്തവണ ഐ.പി.എൽ കളിക്കുക അഞ്ചു താരങ്ങൾ. അതിൽ മൂന്നുപേരും പുതുമുഖങ്ങൾ. നെറ്റ് ബൗളേഴ്സായും മറ്റും മുഖ്യധാരാ ക്രിക്കറ്റിനു മുന്നിൽ തങ്ങളെ അവതരിപ്പിച്ചവരാണ് ഒടുവിൽ കൊച്ചിയിൽ നടന്ന താരലേലത്തിൽ മികച്ച തുക സ്വന്തമാക്കി പ്രതീക്ഷയായത്. ആഭ്യന്തര ക്രിക്കറ്റിൽ ഒരു ടീമിനു വേണ്ടിയും ഇതുവരെ പാഡണിയാത്ത അവിനാശ് സിങ് മഞ്ഞാസിനെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് സ്വന്തമാക്കിയത് 60 ലക്ഷത്തിന്. വിവ്രാന്ത് ശർമയെ സൺറൈസേഴ്സ് ഹൈദരാബാദ് വാങ്ങിയത് 2.6 കോടിക്കാണെങ്കിൽ യുദ്‍വിർ സിങ് ലഖ്നോ സൂപർജയൻറ്സിനൊപ്പമെത്തിയത് 20 ലക്ഷത്തിന്.
പേസർ ഉംറാൻ മാലികിനെയും അബ്ദുൽ സമദിനെയും സൺറൈസേഴ്സ് ഹൈദരാബാദ് നിലനിർത്തുകയും ചെയ്തു. ജമ്മു കശ്മീരിൽനിന്നായിരുന്നു ഇത്തവണ ഏറ്റവും കൂടുതൽ താരങ്ങൾ ലേലപ്പട്ടികയിലെത്തിയത്. മൊത്തം 21 താരങ്ങൾ. ഇതിൽ പക്ഷേ, കശ്മീർ മേഖലയിൽനിന്ന് ഒരാളെ പോലും ഒരു ടീമും എടുത്തില്ല.
ലേലം പൂർത്തിയായതോടെ മൂന്നു ജമ്മു കശ്മീർ താരങ്ങൾ ഹൈദരാബാദ് നിരയിലുണ്ടാകും.
തവി പുഴയോരങ്ങളിൽ പന്തെറിഞ്ഞും ബാറ്റുപിടിച്ചും ക്രിക്കറ്റിൽ പിച്ചവെച്ചവരാണ് പണമൊഴുകുന്ന ഇന്ത്യൻ പ്രിമിയർ ലീഗിൽ തങ്ങളുടെ മേഖലയെ പുതിയ ഉയരങ്ങൾ പിടിക്കാൻ ഇറങ്ങിയിരിക്കുന്നത് എന്നതാണ് സവിശേഷത. ‘ഞങ്ങൾക്ക് വിശ്വാസമുണ്ട്’ എന്നായിരുന്നു ഉയർന്ന തുകക്ക് ടീമിലെത്തിയതിനെ കുറിച്ച് വിവ്രാന്തിന്റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.