സ്റ്റോക്സിെൻറ ഹെഡിങ്ലി മിറാക്കിളിന് ഒരുവയസ്സ് VIDEO
text_fieldsബെൻ സ്റ്റോക്സിെൻറ ഹെഡിങ്ലി മിറാക്കിളിന് ഓഗസ്റ്റ് 25ന് ഒരു വർഷം തികയുന്നു. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയ ഇന്നിങ്സുകളിലൊന്നായാണ് സ്റ്റോക്സിെൻറ ഹെഡിങ്ലി ഇന്നിങ്സിനെ പരിഗണിക്കുന്നത്. ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലായിരുന്നു ബെൻ സ്റ്റോക്സിെൻറ ഒറ്റയാൾ പോരാട്ടം.മത്സരത്തിൽ ഇംഗ്ലീഷ് നിരയിൽ പതിനൊന്നാമനായി ബാറ്റിനിറങ്ങിയ ജാക്ക് ലീഷിനോട് ക്രിക്കറ്റ് പ്രേമികൾ നന്ദി പറയണം. നേരിട്ട 17പന്തുകളിൽ പുറത്താകാതെ നിന്നതിനാണത്. കാരണം അതില്ലായിരുന്നെങ്കിൽ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മനോഹര ഇന്നിങ്സുകളിലൊന്ന് സംഭവിക്കുമായിരുന്നില്ല.
രണ്ടുദിനവും ഏഴുവിക്കറ്റും കയ്യിലിരിക്കേ ഇംഗ്ലണ്ടിന് വിജയത്തിലേക്ക് വേണ്ടത് 203 റൺസ്. ക്രീസിൽ നിലയുറപ്പിച്ച നായകൻ ജോറൂട്ട് അനായാസം വിജയം നേടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലീഷ് കാണികൾ നാലാം ദിനം മൈതാനത്തെത്തിയത്. പക്ഷേ സംഭവിച്ചത് മറ്റൊന്ന്. ജോഷ് ഹേയ്സൽവുഡ് ഒരിക്കൽ കൂടി ഇംഗ്ലീഷ് ബാറ്റ്മാൻമാരെ നിരയായി കൂടാരം കയറ്റി. 19 വർഷത്തിനുശേഷം ആഷസ് നിലനിർത്തുന്ന മധുര മനോഹര സ്വപ്നത്തിലായിരുന്നു കംഗാരുപ്പട. ഒരു വിക്കറ്റ് ശേഷിക്കേ ജയിക്കാൻ വേണ്ട 73റൺസ് ഇംഗ്ലീഷുകാർ നേടുമെന്ന് അവർ കരുതിയതേയില്ല.
ഹെഡിങ്ലിയിലെ ബൗളർമാരെ തുണക്കുന്ന പിച്ചിൽ പതിനൊന്നാമനെയും കൂട്ടുപിടിച്ച് ബെൻ സ്റ്റോക്ക്സ് എത്ര നേരം പിടിച്ചു നിൽക്കും എന്നായിരുന്നു കമൻററി ബോക്സിൽ നിന്നുയർന്ന ചോദ്യം. പക്ഷേ മത്സരം കൈവിട്ടുപോകുമെന്ന് തോന്നിയാൽ സ്റ്റേഡിയം കാലിയാക്കുന്ന ഇംഗ്ലീഷ് ആരാധകർ ഇക്കുറി മൈതാനം വിട്ടില്ല. കാരണം അവർക്ക് ബെൻസ്റ്റോക്സിൽ അത്രമേൽ വിശ്വാസമുണ്ടായിരുന്നു. ഒറ്റയാൾ പോരാട്ടങ്ങളിലൂടെ വിശ്വകിരീടം ഇംഗ്ലീഷുകാർക്ക് സമ്മാനിച്ച ബെൻസ്റ്റോക്സിെൻറ ചുമലുകളിലും ചങ്കുറപ്പിലും അവർക്ക് വിശ്വസിക്കാതിരിക്കാനാകുമായിരുന്നില്ല.
ചങ്കുതുളക്കുന്ന സമ്മർദ്ദേത്തയും കുശാഗ്ര ബുദ്ധിക്കാരായ ഒാസ്ട്രേലിയൻ സീമർമാരെയും സ്റ്റോക്സ് തലയുയർത്തി അതിജീവിച്ചു. തലേദിവസം 50പന്തുകളിൽ നിന്നും നേടിയത് വെറും രണ്ട് റൺസ് മാത്രം. നാലാംദിനം നിലയുറപ്പിക്കും മുമ്പ് ജോഷ് ഹെയ്സൽ വുഡിെൻറ ഒരു മാരക ബൗൺസർ തെൻറ ഹെൽമറ്റിനെ കഷ്ണങ്ങളാക്കി മുറിച്ച് കടന്നുപോയി. തളർന്നില്ല, പൊരുതാൻ തന്നെയായിരുന്നു തീരുമാനം. പതിയെത്തുടങ്ങിയ സ്റ്റോക്സ് ഇടിത്തീയായി പെയ്തിറങ്ങി. സ്വിച്ച് ഹിറ്റും റിവേഴ്സ്സ്വീപ്പും തകർപ്പൻ ഡ്രൈവുകളും നിറം ചാർത്തിയ ഇന്നിങ്സ്.
കടുത്ത സമ്മർദത്തിനിടയിലും ബാറ്റിംഗ് ഉത്സവമാക്കിയ സ്റ്റോക്സിെൻറ ബാറ്റിൽ നിന്നും പിറന്നത് 11ബൗണ്ടറിയും എട്ടു സിക്സറുകളുമാണ്. നാലുദിവസത്തിനിടയിൽ ഇരുടീമുകളിലുമായി 20 ബാറ്റ്സ്മാൻമാർ ഇരുവട്ടം ബാറ്റ് ചെയ്തിട്ടും ഒരു സിക്സർപോലും കുറിക്കാതിരുന്ന മൈതാനമാണ് സ്റ്റോക്സ് തേൻറതാക്കിയത്.
പാറ്റ് കമ്മിൻസിനെ ബൗണ്ടറിയിലേക്ക് പറത്തി വിജയ റൺ കുറിക്കുേമ്പാൾ വിജയശ്രീലാളിതനായ ഹെർക്കുലീസിെൻറ ഭാവമായിരുന്നു ബെഞ്ചമിൻ സ്റ്റോക്ക്സിന്. അതിനൊപ്പം ഹെഡിംഗ്ല മൈതാനത്തെ മുഴുവൻ കാണികളും എഴുന്നേറ്റ് നിന്നു ഉന്മാദത്തോടെ കയ്യടിച്ചു. മത്സരശേഷം വാർത്താസമ്മേളനത്തിനെത്തിയ ജോറൂട്ട് സ്റ്റോക്സിെൻറ ഇന്നിംഗ്സിനെ വിവരിച്ചത് കണ്ണുനിറഞ്ഞ് വികാരാധീതനായാണ്. ഒരു ക്യാപ്റ്റന് ഇതിലും മികച്ച സമ്മാനം എങ്ങനെ നൽകാനാണ്?. ഇതിക്കോൾ മികച്ചതായി മൈതാനത്ത് ഞാനൊന്നും കണ്ടിട്ടില്ല എന്നായിരുന്നു മുൻ ഒാസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗ് പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.