യുവരാജിന്‍റെ ആറാട്ടത്തിന് 14വയസ്; സോഷ്യൽ മീഡിയയിൽ ആഘോഷമാക്കി ആരാധകർ
text_fieldsന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഒരിക്കലും മറക്കാനിടയില്ലാത്ത ഒരുദിവസമാണിന്ന്. 14 വർഷങ്ങൾക്ക് മുമ്പ് ഇംഗ്ലണ്ട് താരം സ്റ്റുവർട്ട് ബ്രോഡിന്‍റെ ഓവറിലെ ആറ് പന്തും സിക്സർ പറത്തി യുവരാജ്സിങ് സംഹാര താണ്ഡവമാടിയതിന്‍റെ ഓർമ സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുകയാണ് ഇന്ത്യൻ ആരാധകർ. ഇന്ത്യയിൽ യുവരാജ് സിങ് എന്ന ഹാഷ്ടാഗ് ട്രെൻഡിങ്ങായി.
2007ൽ പ്രഥമ ട്വന്‍റി20 ലോകകപ്പിനിടെയായിരുന്നു വെടിക്കെട്ട് ബാറ്റിങ്. പ്രകടനത്തോടെ അന്താരാഷ്ട്ര ട്വന്‍റി20 മത്സരത്തിൽ ഓവറിലെ ആറ് പന്തും സിക്സടിക്കുന്നു ആദ്യ താരമായി യുവരാജ് മാറിയിരുന്നു.
അന്ന് 12 പന്തിൽ അർധസെഞ്ച്വറി തികച്ച യുവരാജിന്‍റെ റെക്കോഡ് ഇന്നും തകർക്കപ്പെട്ടില്ല. ടോസ് നേടി ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. റോബിൻ ഉത്തപ്പയുടെ വിക്കറ്റ് വീണതിന് ശേഷമാണ് യുവരാജ് ക്രീസിലെത്തിയത്. 19ാം ഓവറിന് തൊട്ടുമുമ്പ് ആൻഡ്രു ഫ്ലിേന്റാഫ് യുവരാജുമായി ചെറുതായി ഒന്ന് ഉരസിയിരുന്നു.
എന്നാൽ യുവരാജ് അതിന്‍റെ അരിശം തീർത്തത് ബ്രോഡിനോടാണെന്ന് മാത്രം. യുവരാജിന്‍റെ വെടിക്കെട്ട് മികവിൽ ഇന്ത്യ 218 റൺസ് സ്കോർബോർഡിൽ ചേർത്തു. മത്സരത്തിൽ 18 റൺസിനായിരുന്നു ഇന്ത്യൻ വിജയം. ഫൈനലിൽ പാകിസ്താൻെ തോൽപിച്ച് ടൂർണമെന്‍റിൽ ഇന്ത്യ ജേതാക്കളായു.
2011ലെ ഇന്ത്യയുടെ ഏകദിന ലോകകപ്പ് നേട്ടത്തിന് പിന്നിലും യുവരാജിന്‍റെ വിലമതിക്കാനാകാത്ത സംഭാവയുണ്ട്. ഒരുലോകകപ്പിൽ 300 റൺസും 15 വിക്കറ്റും സ്വന്തമാക്കുന്ന ആദ്യ ഓൾറൗണ്ടറായി യുവരാജ് മാറിയിരുന്നു. 2019ലാണ് പഞ്ചാബുകാരൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.