ഐ.പി.എല്ലിന് ചൈനീസ് സ്പോൺസർ; ബി.ജെ.പിയുടെ ഇരട്ടത്താപ്പിനെതിരെ പ്രതിപക്ഷം
text_fields
ന്യൂഡൽഹി: ഐ.പി.എൽ മുഖ്യ സ്പോൺസറായി ചൈനീസ് മൊബൈൽ നിർമാതാക്കളായ വിവോയെ നിലനിർത്തിയതിനു പിന്നാലെ കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷം.
വിഷയത്തിൽ കേന്ദ്രത്തിെൻറ നിലപാട് ഇരട്ടത്താപ്പാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പ്രതികരിച്ചു. ചൈനീസ് നിർമിത ടി.വികൾ ബാൽക്കണിയിൽ നിന്നും എറിഞ്ഞുപൊട്ടിച്ച മണ്ടൻമാരോട് എനിക്ക് സഹതാപമാണെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ല അഭിപ്രായപ്പെട്ടു.
കേന്ദ്രസർക്കാരിേൻറത് ഇരട്ടത്താപ്പാണ്. ഒരു കൈകൊണ്ട് ഇന്ത്യക്കാരുടെ ശബ്ദത്തിനുവേണ്ടി നിലകൊള്ളുേമ്പാൾ മറു കൈകൊണ്ട് ചെനീസ് കമ്പനികൾക്ക് ഐ.പി.എൽ സ്പോൺസർഷിപ്പും പരസ്യവും നൽകുന്നു. ബി.ജെ.പി പൊതുജനങ്ങൾക്ക് മുമ്പിൽ ഇരട്ടത്താപ്പ് വിശദീകരിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് നിർമൽ ഘോഷ് പ്രതികരിച്ചു.
ഏറെ ചർച്ചകൾക്ക് ശേഷം ഐ.പി.എല്ലിൻെറ 13ാം സീസൺ സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെ യു.എ.ഇയിൽ നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. ചൈനീസ് മൊബൈൽ നിർമാതാക്കളായ വിവോയുടെ സ്പോൺസർഷിപ്പുള്ളതിനാൽ ഐ.പി.എൽ ബഹിഷ്കരിക്കണമെന്ന് സമൂഹമാധ്യമങ്ങളിൽ ആഹ്വാനമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.