പന്തിനെ പുറത്താക്കിയതിന് ശേഷം ട്രാവിസ് ഹെഡിന്‍റെ സെലിബ്രേഷൻ! മോശമെന്ന് ആരാധകർ; കാരണം വെളിപ്പെടുത്തി കമന്‍റേറ്റർമാർ
text_fieldsബോർഡർ ഗവാസ്കർ ട്രോഫി അവസാന മത്സരത്തിൽ ഇന്ത്യയുടെ ഋഷഭ് പന്തിനെ പുറത്താക്കിയതിന് ശേഷമുള്ള ട്രാവിസ് ഹെഡിന്‍റെ ആഘോഷം ചർച്ചയാകുന്നു. പാർട്ട് ടൈം സ്പിന്നറായ ഹെഡ് 30 റൺസ് നേടിയ പന്തിനെ ലോങ് ഓണിന്‍റെ കയ്യിലെത്തിക്കുകയായിരുന്നു. അതുവരെ നങ്കൂരമിട്ട് കളിച്ച പന്ത് അനാവശ്യ ഷോട്ട് കളിച്ചാണ് പുറത്തായത്. 104 പന്തുകൾ ചെറുത്ത് നിന്ന ഋഷഭ് പന്ത് രണ്ട് ഫോറടിച്ചാണ് 30 റൺസ് നേടിയത്.
പന്തിനെ പുറത്താക്കിയതിന് ശേഷം ഹെഡ് വ്യത്യസ്തമായ ആഘോഷം പുറത്തെടുത്തിരുന്നു. തന്‍റെ ഒരു കൈ മടക്കി മറ്റെ കയ്യിലെ വിരലുകൾ അതിലിട്ടാണ് അദ്ദേഹം ആഘോഷിച്ചത്. ആരാധകർ ഇത് ചർച്ചയാക്കുന്നുണ്ട്. ഇത്തരത്തിലുള്ള ആംഗ്യം കാണിച്ചതിന് ഹെഡിനെ വിലക്കണമെന്ന് ഇന്ത്യൻ ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നുണ്ട്. എന്നാൽ അതിന് പിന്നിൽ മറ്റൊരു കാരണമാണെന്ന് പറയുകയാണ് ചാനൽ 7ലെ കമന്‍റേറ്റർമാർ.
'പിറകിലുള്ള ആൾക്കാർ പറയുന്നത് 2022ൽ ശ്രീലങ്കക്കെതിരെ 17 പന്തിൽ 10 റൺസ് വഴങ്ങ നാല് വിക്കറ്റ് നേടിയപ്പോൾ അവൻ ഇൻസ്റ്റഗ്രാമിൽ ഒരു സ്റ്റോറി പോസ്റ്റ് ചെയ്തിരുന്ന്. ഒരു ഗ്ലാസിൽ ഐസ് നിറച്ചിട്ട് അതിൽ കൈ ഇട്ടുകൊണ്ടായിരുന്നു ആ സ്റ്റോറി. 'ഐസിൽ എനിക്ക് ഡിജിറ്റ് ഇടേണ്ടി വന്നു' എന്നായിരുന്നു അദ്ദേഹം അതിന് നൽകിയ ക്യാപ്ഷൻ.
തനിക്ക് അവനെ കിട്ടിയെന്നും തിരിച്ച് ഐസിൽ ഇടുവാണെന്നുമാണ് ഹെഡ് ഉദ്ദേശിച്ചതെന്നും മറ്റൊരു കമന്‍റേറ്റർ സൂചിപ്പിച്ചു. അതേസമയം മത്സത്തിൽ ഇന്ത്യ ദയനീയമായി തോറ്റു.
അവസാന ദിനം 340 റൺസ് പിന്തുടരാൻ ഇറങ്ങിയ ഇന്ത്യ 155 റൺസിന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം നേടിയ പാറ്റ് കമ്മിൻസും സ്കോട്ട് ബോളണ്ടുമാണ് ഇന്ത്യയെ കടപുഴകിയത്. 84 റൺസ് നേടിയ യശ്വസ്വി ജയ്സ്വാളും 30 റൺസ് നേടിയ ഋഷഭ് പന്തുമൊഴികെ മറ്റാർക്കും ഇന്ത്യൻ നിരയിൽ രണ്ടക്കം കടക്കാൻ സാധിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.