താരമായി സർഫറാസ്; പാകിസ്താന് വീരോചിത സമനില
text_fieldsകറാച്ചി: നാലു വർഷത്തിനുശേഷം ടെസ്റ്റ് ടീമിൽ മടങ്ങിയെത്തിയ 35കാരൻ സർഫറാസ് അഹ്മദിന്റെ വീരോചിത സെഞ്ച്വറിയുടെ ബലത്തിൽ പിടിച്ചുനിന്ന പാകിസ്താൻ ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ സമനില പൊരുതി നേടി. ഇതോടെ പരമ്പരയും 0-0 സമനിലയിലായി.
118 റൺസടിച്ച സർഫറാസ് ഒമ്പതാമനായി പുറത്തായെങ്കിലും വാലറ്റക്കാരായ നസീം ഷായും (15 നോട്ടൗട്ട്) അബ്റാർ അഹ്മദും (ഏഴ് നോട്ടൗട്ട്) 21 പന്തുകൾ അതിജീവിച്ചേതാടെയാണ് പാകിസ്താൻ സമനില പിടിച്ചത്. ലക്ഷ്യത്തിന് 15 റൺസകലെയാണ് കളി അവസാനിച്ചത്. ജയിക്കാൻ 319 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശീയ പാകിസ്താൻ ഒമ്പതിന് 304 വരെയെത്തി. സ്കോർ: ന്യൂസിലൻഡ് 449, 277/5 ഡിക്ല. പാകിസ്താൻ 408, 304/9.
നാലു വർഷത്തെ ഇടവേളക്കുശേഷം ടീമിൽ തിരിച്ചെത്തിയ സർഫറാസ് കഴിഞ്ഞ മൂന്നു ഇന്നിങ്സുകളിലും അർധ സെഞ്ച്വറി നേടിയിരുന്നു. ഇവിടെ 176 പന്തിലാണ് 118 റൺസെടുത്തത്. നാലു മത്സരങ്ങളിൽനിന്ന് 335 റൺസടിച്ച സർഫറാസ് തന്നെയാണ് മത്സരത്തിലെയും പരമ്പരയിലെയും താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.