ഏകദിന റാങ്കിങ്: പാകിസ്താൻ ഒന്നാമത്, ഇന്ത്യ മൂന്നാമത്
text_fieldsഏകദിന ക്രിക്കറ്റ് റാങ്കിങ്ങിൽ പാകിസ്താൻ ഒന്നാമത്. അഫ്ഗാനിസ്താനെതിരായ പരമ്പര 3-0ത്തിന് സ്വന്തമാക്കിയതോടെയാണ് ആസ്ട്രേലിയയെ മറികടന്ന് പാകിസ്താൻ ഒന്നാമതെത്തിയത്. ആസ്ട്രേലിയയാണ് റാങ്കിങ്ങിൽ രണ്ടാമത്.
പരമ്പരയിലെ ഒന്നാം മത്സരത്തിൽ 142 റൺസിന്റെ ജയമാണ് പാകിസ്താൻ നേടിയത്. രണ്ടാം മത്സരം അവസാന ഓവറിലാണ് പാക് ടീം ജയിച്ച് കയറിയത്. മൂന്നാം മത്സരത്തിൽ 59 റൺസിന്റെ ആധികാരിക ജയവുമായി പാകിസ്താൻ മുന്നേറുകയായിരുന്നു.
മൂന്നാം മത്സരത്തിൽ സ്ലോ വിക്കറ്റിൽ മുഹമ്മദ് റിസ്വാന്റേയും ബാബർ അസമിന്റേയും അർധ സെഞ്ച്വറികളുടെ കരുത്തിൽ പാകിസ്താൻ 268 റൺസെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്താന് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായി. 26 പന്തിൽ അർധ സെഞ്ച്വറി നേടിയ മുജീബ് റഹ്മാൻ പൊരുതി നോക്കിയെങ്കിലും ടീമിന് വിജയം നേടിക്കൊടുക്കാൻ സാധിച്ചില്ല.
2022 സീസണിൽ നെതർലാൻഡിനെതിരെയും 2023 ജനുവരിയിൽ ന്യൂസിലാൻഡിനെതിരെയുമുള്ള പരമ്പര പാകിസ്താൻ വിജയിച്ചിരുന്നു. പാകിസ്താന്റെ അഫ്ഗാൻ പരമ്പരക്ക് മുമ്പ് 118 പോയിന്റോടെ ആസ്ട്രേലിയയായിരുന്നു റാങ്കിങ്ങിൽ ഒന്നാമത്. വിജയത്തോടെ 118.48 പോയിന്റുമായി പാകിസ്താൻ ഒന്നാമതെത്തി. ആസ്ട്രേലിയക്ക് പഴയ പോയിന്റ് തന്നെയാണുള്ളത്. ഇന്ത്യയാണ് മൂന്നാമത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.