ന്യുസിലൻഡിനെതിരെ പാകിസ്താന് ജയം
text_fieldsപുറത്താകാതെ പാകിസ്താനെ വിജയത്തിലെത്തിച്ച ശുെഎബ് മാലിക്കും ആസിഫ് അലിയും
ഷാർജ: ട്വൻറി20 ലോക കപ്പ് സെമി ഫൈനൽ സാധ്യതകൾ സജീവമാക്കി പാകിസ്താന് തുടർച്ചയായ രണ്ടാം മത്സരത്തിലും ജയം. റൺ പിന്തുടരുമ്പോൾ സ്പിന്നർമാർക്ക് വഴങ്ങുന്ന ഷാർജ മൈതാനിയിലെ പിച്ചിൽ ന്യൂസിലൻഡിനെ അഞ്ചു വിക്കറ്റിനാണ് പാകിസ്താൻ പരാജയപ്പെടുത്തിയത്. ന്യൂസിലൻഡ് ഉയർത്തിയ 135 റൺസ് ലക്ഷ്യം എട്ടു പന്തുകൾ ബാക്കിയിരിക്കെയാണ് പാക് ടീം മറികടന്നത്. സ്കോർ: ന്യൂസിലൻഡ്: എട്ടിന് 134. പാകിസ്താൻ: അഞ്ചിന് 135.
ഇന്ത്യക്കെതിരെ അർധ സെഞ്ച്വറി നേടിയ പാക് നായകൻ ബാബർ അസം ടിം സൗത്തിയുടെ പന്തിൽ കുറ്റിതെറിച്ചു മടങ്ങുന്നതുകണ്ട മത്സരത്തിൽ നങ്കൂരമുറപ്പിച്ചത് ഓപ്പണർ മുഹമ്മദ് റിസ്വാനും വെറ്ററൻ താരം ശുെഎബ് മാലിക്കുമായിരുന്നു. റൺ പിന്തുടരുന്നത് ദുഷ്ക്കരമായ പിച്ചിൽ തുടക്കത്തിലെ തകർച്ചക്കുശേഷം പുറത്താകാതെ ശുെഎബ് മാലിക്കും (20 പന്തിൽ 26) ആസിഫ് അലിയും (12 പന്തിൽ 27) വിജയമൊരുക്കി.
ആദ്യ മത്സരത്തിൽ ഇന്ത്യയെ തോൽപിച്ച ആവേശത്തിൽ രണ്ടാം മത്സരത്തിനിറങ്ങിയ പാകിസ്താൻ മൂർച്ചയേറിയ ബൗളിങ്ങിലൂടെ ന്യൂസിലൻഡിനെ വരിഞ്ഞുമുറുക്കി.
തുടക്കത്തിൽ തന്നെ താളംതെറ്റിയ ന്യൂസിലൻഡിനായി 27 റൺസ് വീതമെടുത്ത ഡാരിൽ മിച്ചലും ഡെവോൺ കോൺവായും 25 റൺസെടുത്ത ക്യാപ്റ്റൻ കെയ്ൻ വില്യംസണും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. 22 റൺസിന് നാല് വിക്കറ്റുകൾ പിഴുത ഹാരിസ് റഊഫ് മികച്ച ബൗളിങ് പുറത്തെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.