'നമ്മളൊന്നിച്ച് നിൽക്കേണ്ട സമയം'; ഇന്ത്യയെ സഹായിക്കാൻ ആഹ്വാനം ചെയ്ത് പാകിസ്താൻ ക്രിക്കറ്റർ ശുഐബ് അക്തർ
text_fieldsഇസ്ലാമാബാദ്: കോവിഡ് രണ്ടാം തരംഗം ഇന്ത്യയിൽ ദുരന്തം വിതക്കവേ സഹായം അഭ്യർഥിച്ച് പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ശുഐബ് അക്തർ. ഇന്ത്യയിൽ ഓക്സിജൻ ക്ഷാമം രൂക്ഷമാണെന്നും ഇത്തരം സാഹചര്യം തരണം ചെയ്യാൻ ഏതൊരു സർക്കാറിനും പ്രയാസകരമാണെന്നും അക്തർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിൽ പറഞ്ഞു.
''ഇത്തരം ഒരു പ്രതിസന്ധി സാഹചര്യം മറികടക്കുക ഏതൊരു സർക്കാറിനും അസാധ്യമാണ്. ഇന്ത്യയെ സഹായിക്കാൻ എന്‍റെ സർക്കാറിനോടും ആരാധകരോടും പറയുന്നു. ഇന്ത്യക്ക് ഒരുപാട് ഓക്സിജൻ ടാങ്കുകൾ ആവശ്യമുണ്ട്. ഇന്ത്യക്കായി ഓക്സിജൻ എത്തിക്കാൻ എല്ലാരോടും പണം സംഭാവന നൽകാൻ അഭ്യർഥിക്കുന്നു'' -അക്തർ പറഞ്ഞു.
Pakistan Pacer Shoaib Akhtar Voices Out Support for India Amid COVID Crisisനമ്മളെല്ലാം ഒന്നിച്ചുനിൽക്കണമെന്നും പരസ്പരം സഹായിക്കണമെന്നും അക്തർ കൂട്ടിച്ചേർത്തു. ഇന്ത്യയിൽ കോവിഡ് ബാധിതരായ എല്ലാവരും എത്രയും വേഗം രോഗമുക്തി നേടണമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ ആശംസിച്ചിരുന്നു. പാക് സന്നദ്ധ സംഘടനയായ ഇൗദി ഫൗണ്ടേഷൻ സഹായവുമായി ഇന്ത്യയിലേക്ക് വരാൻ സന്നദ്ധത അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.