Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപാകിസ്​താൻ ​പേസർ...

പാകിസ്​താൻ ​പേസർ ഉമർഗുൽ വിരമിച്ചു

text_fields
bookmark_border
പാകിസ്​താൻ ​പേസർ ഉമർഗുൽ വിരമിച്ചു
cancel

ഇസ്​ലാമാബാദ്​: പാകിസ്​താൻ പേസ്​ ബൗളർ ഉമർഗുൽ ക്രിക്കറ്റി​െൻറ മുഴുവൻ ഫോർമാറ്റിൽ നിന്നും വിരമിച്ചു. 36കാരനായ താരം 47 ടെസ്​റ്റുകളിലും 130 ഏകദിനങ്ങളിലും 60 ട്വൻറി20 മത്സരങ്ങളിലും പാകിസ്​താനായി കളത്തിലിറങ്ങിയിട്ടുണ്ട്​. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന നാഷനൽ ട്വൻറി 20 കപ്പിൽ ബലൂചിസ്​താനായി പന്തെറിയുന്ന ഗിൽ ടൂർണമെൻറിന്​ ശേഷം കളിക്കില്ലെന്നറിയിക്കുകയായിരുന്നു.

2002 അണ്ടർ 19 ലോകകപ്പിൽ പാകിസ്​താനായി കളിച്ച ഗുൽ 2003ലാണ്​ പാക്​ ടീമിലിടം പിടിച്ചത്​. വഖാർ യൂനിസും വസീം അക്രമും ഒഴിച്ചിട്ടുപോയ പാക്​ പേസ്​ ബൗളിങ്​ നിരയിൽ ഏറെക്കാലം തിളങ്ങിനിൽക്കാൻ ഗുല്ലിനായിരുന്നു.2007 ട്വൻറി 20 ലോകകപ്പിൽ പാകിസ്​താൻ റണ്ണറായപ്പോഴും 2009 ട്വൻറി 20 ലോകകപ്പ്​ ​ജേതാക്കളായപ്പോഴും പേസ്​ ബൗളിങ്ങിനെ നയിച്ചിരുന്നത്​ ഉമർഗുല്ലായിരുന്നു.


ടെസ്​റ്റിൽ 163ഉം ഏകദിനത്തിൽ 179ഉം ട്വൻറി 20യിൽ 85 വിക്കറ്റുകളുമാണ്​​ ഗുല്ലി​െൻറ പേരിലുള്ളത്​. ട്വൻറി 20യിൽ അതിവേഗ യോർക്കറുകൾ കൊണ്ട്​ ബാറ്റ്​സ്​മാൻമാരെ വിറപ്പിക്കുന്നതിൽ മിടുക്കനായിരുന്നു.2016ലാണ്​ ഏകദിനത്തിലും ടെസ്​റ്റിലും ഗുൽ അവസാനമായി കളത്തിലിറങ്ങിയത്​. തുടർന്നും​ ആഭ്യന്തര ക്രിക്കറ്റിൽ സജ്ജീവമായിരുന്നു. ഐ.പി.എല്ലിൽ കൊൽകത്ത നൈറ്റ്​ റൈഡേഴ്​സിനായി ആദ്യ സീസണിൽ കളത്തിലിറങ്ങിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pakistan cricketUmar Gul
Next Story