Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമാക്സ് വെല്ലിനെ...

മാക്സ് വെല്ലിനെ അനുകരിച്ച് പാകിസ്താനിലെ കുഞ്ഞു​േവ്ലാഗർ; ‘തകർപ്പൻ ഇന്നിങ്സ്’ എന്ന് സമൂഹ മാധ്യമങ്ങൾ -Video

text_fields
bookmark_border
മാക്സ് വെല്ലിനെ അനുകരിച്ച് പാകിസ്താനിലെ കുഞ്ഞു​േവ്ലാഗർ; ‘തകർപ്പൻ ഇന്നിങ്സ്’ എന്ന് സമൂഹ മാധ്യമങ്ങൾ -Video
cancel

ലോകകപ്പിൽ അഫ്ഗാനിസ്താനെതിരായ മത്സരത്തിൽ ആസ്ട്രേലിയ തോൽവി ഉറപ്പിച്ചിരിക്കെ, പരിക്ക് വകവെക്കാതെ തകർപ്പൻ ഇരട്ട സെഞ്ച്വറി നേടി ടീമിനെ വിജയത്തിലെത്തിച്ച് ക്രിക്കറ്റ് ആരാധകരെ മുഴുവൻ വിസ്മയിപ്പിച്ച ​െഗ്ലൻ മാക്സ് വെല്ലാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നത്. 128 പന്തിൽ പുറത്താവാതെ 201 റൺസെടുത്ത മാക്സ് വെല്ലി​ന്റെ പ്രകടനം ക്രിക്കറ്റ് ചരിത്രത്തിൽ സമാനതകളില്ലാത്ത ഇന്നിങ്സായി വാഴ്ത്ത​പ്പെട്ടു.

മാക്സ് വെല്ലിനെ അനുകരിക്കുന്ന പാകിസ്താനിലെ കുഞ്ഞു​േവ്ലാഗറുടെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. തമാശ വിഡിയോകളിലൂടെ ഇൻസ്റ്റഗ്രാമിലും യു ട്യൂബിലും ടിക് ടോകിലുമെല്ലാം സജീവമായ ഏഴ് വയസ്സുകാരൻ തഖിയും സഹോദരനുമാണ് വിഡിയോയിലുള്ളത്. കാസിം അലി റാസ എന്ന അക്കൗണ്ടിലൂടെ അനുകരണ വിഡിയോകളും മറ്റും പങ്കു​വെച്ച് ശ്രദ്ധേയരാണ് ഇരുവരും. ഗിൽഗിത്ത് ബൽത്തിസ്താൻ എന്ന പ്രദേശത്തുകാരാണ് ഇവർ.

മാക്സ് വെൽ ബാറ്റ് ചെയ്യുമ്പോഴുള്ള ക്രിക്കറ്റ് കമന്ററിയുടെ അകമ്പടിയിൽ ഒരു സ്ഥലത്ത് കുഞ്ഞു തഖി ബാറ്റ് ചെയ്യുന്നതും സഹോദരൻ കീപ് ചെയ്യുന്നതുമാണ് വിഡിയോയിലുള്ളത്. ഒറ്റക്കെ കൊണ്ടും ഇരുന്നും കിടന്നുമെല്ലാം ബാൾ അനായാസം അടിച്ചുവിടുന്ന വിഡിയോയിൽ അവസാനം സ്റ്റമ്പെടുത്തും ബാൾ അടിച്ചകറ്റുന്നുണ്ട്. അഫ്ഗാനിസ്താനെതിരെ മാക്സ്വെൽ എന്ന കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിഡിയോ കണ്ട് ‘തകർപ്പൻ ഇന്നിങ്സ്’ എന്ന കമന്റുമായി പലരും രംഗത്തെത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:glenn maxwellviral videoCricket World Cup 2023
News Summary - Pakistan's little vlogger imitating Maxwell; The social media said it was a brilliant innings
Next Story