ഈ നേട്ടം ഗസ്സയിലെ സഹോദരങ്ങൾക്ക്...; സെഞ്ച്വറി പ്രകടനത്തിനു പിന്നാലെ പാക് താരം റിസ്‍വാൻ
text_fieldsഹൈദരാബാദ്: ലോകകപ്പിൽ ശ്രീലങ്ക കുറിച്ച റൺമല മുഹമ്മദ് റിസ്‍വാന്‍റെയും അബ്ദുല്ല ഷെഫീഖിന്‍റെയും സെഞ്ച്വറി കരുത്തിലാണ് പാകിസ്താൻ മറികടന്നത്. ആദ്യം ബാറ്റ് ചെയ്ത ലങ്ക 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 344 റൺസെടുത്തത്. മറുപടി ബാറ്റിങ്ങിൽ പാകിസ്താൻ 48.2 ഓവറിൽ നാലു വിക്കറ്റിന് ലക്ഷ്യത്തിലെത്തി.
ലോകകപ്പ് ചരിത്രത്തിൽ ഒരു ടീം പിന്തുടർന്ന് ജയിക്കുന്ന ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോഡും പാകിസ്താൻ സ്വന്തം പേരിലാക്കി. 121 പന്തിൽ 131 റൺസുമായി റിസ്‍വാൻ പുറത്താകാതെ നിന്നു. മൂന്നു സിക്സും എട്ടു ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. താരത്തിന്‍റെ ഏറ്റവും ഉയർന്ന സ്കോറാണിത്. കളിച്ച രണ്ടു കളികളും പാകിസ്താൻ ജയിച്ചപ്പോൾ, ശ്രീലങ്കക്ക് തുടർച്ചയായ രണ്ടാം തോൽവി.
തന്‍റെ സെഞ്ച്വറി പ്രകടനം ഗസ്സയിലെ ജനങ്ങൾക്കാണ് റിസ്‍വാൻ സമർപ്പിച്ചത്. സമൂഹമാധ്യമമായ എക്സിലാണ് (ട്വിറ്റർ) താരം ഇക്കാര്യം വ്യക്തമാക്കിയത്. ‘ഗസ്സയിലെ സഹോദരി സഹോദരങ്ങൾക്കുള്ളതാണ് അത്. വിജയത്തിൽ പങ്കുവഹിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ക്രെഡിറ്റ് മുഴുവൻ ടീം അംഗങ്ങൾക്കും, പ്രത്യേകിച്ച് വിജയം അനായാസമാക്കിയതിന് അബ്ദുല്ല ഷഫീക്കിനും ഹസ്സൻ അലിക്കും അവകാശപ്പെട്ടതാണ്. ഹൈദരാബാദിലെ ജനങ്ങൾ നൽകിയ പിന്തുണക്കും ആതിഥ്യമര്യാദക്കും വളരെ നന്ദിയുണ്ട്’ -റിസ്‍വാൻ എക്സിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.