ന്യൂസിലൻഡ് പര്യടനം: ട്വന്റി 20, ഏകദിന ടീമുകളിൽ ഇടം പിടിച്ച് സഞ്ജു; പാണ്ഡ്യയും ധവാനും നയിക്കും
text_fieldsന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യയുടെ ട്വന്റി 20 ടീമിനെ ഹാർദിക് പാണ്ഡ്യയും ഏകദിന ടീമിനെ ശിഖർ ധവാനും നയിക്കും. ഋഷഭ് പന്താണ് ഇരു ടീമുകളുടെയും വൈസ് ക്യാപ്റ്റൻ. ട്വന്റി 20 ലോകകപ്പ് ടീമിൽ അവസരം ലഭിക്കാതിരുന്ന മലയാളി താരം സഞ്ജു വി. സാംസൺ ഇരു ടീമുകളിലും ഇടം പിടിച്ചിട്ടുണ്ട്. രോഹിത് ശർമക്കും വിരാട് കോഹ്‌ലിക്കും കെ.എൽ. രാഹുലിനും വിശ്രമം അനുവദിച്ചു. ട്വന്റി 20യിൽ യുവ പേസർ ഉംറാൻ മാലിക് തിരിച്ചെത്തിയപ്പോൾ ദിനേശ് കാർത്തിക്കിനും മുഹമ്മദ് ഷമിക്കും ഇടം നഷ്ടമായി. ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവരും ടീമിലുണ്ട്. നവംബർ 18നാണ് പരമ്പര ആരംഭിക്കുന്നത്.
ട്വന്റി 20 ടീം: ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ, വാഷിങ്ഡൺ സുന്ദർ, യുസ് വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്, ഉംറാൻ മാലിക്.
ഏകദിന ടീം: ശിഖർ ധവാൻ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, യുസ് വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ഷഹബാസ് അഹമ്മദ്, വാഷിങ്ടൺ സുന്ദർ, ഉംറാൻ മാലിക്, കുൽദീപ് സെൻ, അർഷ്ദീപ് സിങ്, ശാർദുൽ താക്കൂർ, ദീപക് ചാഹർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.