Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകീപ്പിങ്ങിൽ...

കീപ്പിങ്ങിൽ നാഴികക്കല്ല്​ പിന്നിട്ട്​ പന്ത്​; ഇനി സ്ഥാനം ധോണിയടങ്ങുന്ന ക്ലബിൽ

text_fields
bookmark_border
Rishabh Pant
cancel
camera_alt

ഋഷഭ്​ പന്ത്​

ജൊഹാനാസ്​ബർഗ്​: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്​റ്റ്​ പരമ്പരക്കിടെ സുപ്രധാന നാഴികക്കല്ല്​ പിന്നിട്ട്​ ഇന്ത്യൻ വിക്കറ്റ്​കീപ്പർ ഋഷഭ്​ പന്ത്​. ടെസ്റ്റ്​ ക്രിക്കറ്റിൽ 100 ക്യാചുകൾ എടുക്കുന്ന നാലാമത്തെ ഇന്ത്യൻ വിക്കറ്റ്​ കീപ്പറെന്ന നേട്ടമാണ്​ പന്ത്​ സ്വന്തമാക്കിയത്​. ശർദുൽ ഠാക്കൂറിന്‍റെ പന്തിൽ ലുൻഗി എൻഗിഡി​യെ കൈപ്പിടിയിൽ ഒതുക്കിയാണ്​ പന്ത്​ എം.എസ്​. ധോണി നേതൃത്വം നൽകുന്ന പട്ടികയിൽ ഇടം കണ്ടെത്തിയത്​.

ധോണിയെ (256) കൂടാതെ സയിദ്​ കിർമാണിയും (160) കിരൺ മോറെയുമാണ്​ (110) ക്യാചുകളുടെ കാര്യത്തിൽ സെഞ്ച്വറിയടിച്ച്​ മറ്റ്​ വിക്കറ്റ്​ കീപ്പർമാർ.

നേരത്തെ സെഞ്ചൂറിയൻ ടെസ്റ്റിനിടെ ഏറ്റവും വേഗത്തിൽ 100 വിക്കറ്റുകളിൽ പങ്കാളിയാകുന്ന വിക്കറ്റ്​ കീപ്പറെന്ന റെക്കോഡ്​ പന്ത്​ സ്വന്തമാക്കിയിരുന്നു. 36 ടെസ്റ്റിൽ നിന്ന്​ 100 വിക്കറ്റുകളിൽ പങ്കാളിയായ ധോണിയെയാണ്​ പന്ത് (26 ടെസ്റ്റ്​)​ മറികടന്നത്​.

രണ്ടാം ടെസ്റ്റിൽ ഏഴുവിക്കറ്റ്​ വീഴ്ത്തിയ ശർദുലിന്‍റെ മികവിൽ ഇന്ത്യ ആതിഥേയരെ 229ന്​ പുറത്താക്കിയിരുന്നു. 27 റൺസ്​ ലീഡ്​ വഴങ്ങി രണ്ടാം ഇന്നിങ്​സിനിറങ്ങിയ ഇന്ത്യ രണ്ടാം ദിനം രണ്ടിന്​ 85 എന്ന നിലയിൽ കളി അവസാനിപ്പിച്ചു. ഇന്ത്യക്കിപ്പോൾ 58 റൺസ്​ ലീഡായി. ചേതേശ്വർ പുജാരയും (35) അജിൻക്യ രഹാനെയുമാണ്​ (11) ക്രീസിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India vs South AfricaTest cricketwicketkeeperRishabh Pant
News Summary - Pant become fourth Indian wicketkeeper to register 100 catches in Test cricket
Next Story