രണ്ടിലൊന്നറിയാൻ പാപ്വ ന്യൂഗിനിയ
text_fieldsതങ്ങളുടെ രണ്ടാം ട്വന്റി 20 ലോകകപ്പിന് ഒരുങ്ങുകയാണ് പാപ്വ ന്യൂഗിനിയ. 2021ൽ ആദ്യമായി ലോകകപ്പിന് യോഗ്യത നേടിയിരുന്നെങ്കിലും കഴിഞ്ഞതവണ യോഗ്യത നിലനിർത്താനായില്ല. ഇക്കുറി നിരവധി യുവ താരങ്ങളുമായാണ് പാപ്വ ന്യൂഗിനിയ എത്തുന്നത്. അട്ടിമറി വിജയങ്ങൾ പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഈ ലോകകപ്പിൽ അത് മാറ്റി ചരിത്രം രചിക്കുകയാകും ലക്ഷ്യം. ട്വന്റി 20 ഫോർമാറ്റിൽ ടീമിന്റെ വിജയ പ്രകടനം ശരാശരിയാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ 30 ട്വന്റി 20 മത്സരങ്ങൾ കളിച്ച അവർക്ക് 14 മത്സരങ്ങൾ മാത്രമാണ് ജയിക്കാനായത്. ഈസ്റ്റ് ഏഷ്യ-പസഫിക് റീജ്യനിൽനിന്ന് യോഗ്യത നേടിയാണ് ടീം കലാശപ്പോരിനെത്തുന്നത്.
ടീമിലെ പ്രധാന ബാറ്റ്സ്മാൻ അസദുല്ല വാലയാണ് ടീമിന്റെ നായകൻ. ലെഗ് സ്പിന്നിങ് ഓൾറൗണ്ടർ സിജെ അമിനിവാലയെ വൈസ് ക്യാപ്റ്റനായി സ്ക്വാഡിലുണ്ട്. സമീപകാല മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തി ശ്രദ്ധേയനായ 2021ലെ ട്വന്റി 20 ലോകകപ്പ് താരം ചാഡ് സോപ്പർ ടീമിൽ തിരിച്ചെത്തിയത് അവർക്ക് കരുത്താവും. ഇടംകൈയൻ ഓർത്തഡോക്സ് സ്പിന്നർ ജോൺ കാരിക്കോയാണ് ഗ്രൂപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ.
സ്ക്വാഡ്
- അസദുല്ല വാല (ക്യാപ്റ്റൻ)
- സിജെ അമിനി
- അലെയ് നാവോ
- ചാഡ് സോപ്പർ
- ഹില വരെ
- ഹിരി ഹിരി
- ജാക് ഗാർഡ്നർ
- ജോൺ കാരിക്കോ
- കബുവ വാഗി മോറിയ
- കിപ്ലിങ് ഡോറിഗ
- ലെഗ സിയാക്ക
- നോർമൻ വാനുവ
- സെമ കാമിയ
- സെസെ ബൗ
- ടോണി ഉറ
- ടാറ്റെൻഡ തൈബു (കോച്ച്)
ഗ്രൂപ് സി -പാപ്വ ന്യൂഗിനിയ മത്സരങ്ങൾ
- ജൂൺ 2 Vs വെസ്റ്റിൻഡീ സ്
- ജൂൺ 6 Vs യുഗാണ്ട
- ജൂൺ 14 Vs അഫ്ഗാനിസ്താൻ
- ജൂൺ 17 Vs ന്യൂസിലൻഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.