ലോകകപ്പ് പങ്കാളിത്തം; പാക് മന്ത്രിയെ രൂക്ഷമായി വിമർശിച്ച് പാക് ക്രിക്കറ്റ് ബോർഡ് മുൻ ചെയർമാൻ
text_fieldsഇസ്ലാമാബാദ്: ഒക്ടോബറിൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ പാകിസ്താൻ ടീമിന്റെ പങ്കാളിത്തം സംബന്ധിച്ച് തീരുമാനമെടുക്കാൻ ഉന്നതതല സമിതി രൂപീകരിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് മുൻ ചെയർമാൻ ഖാലിദ് മഹമൂദ്. മന്ത്രിമാരുടെ സമിതി രൂപീകരിച്ചതിലൂടെ, കായികരംഗത്ത് രാഷ്ട്രീയം കലർത്തരുതെന്ന നയത്തിന് സർക്കാർ തന്നെ വിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ഒരു പ്രതിനിധിയും കമ്മിറ്റിയിലില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യ ഇപ്പോൾ പാകിസ്താൻ പര്യടനം നടത്താതിരിക്കുന്നതിന് ഒരു ന്യായീകരണവുമില്ലെന്ന് സമ്മതിക്കുന്നു. എങ്കിലും ലോകകപ്പിലെ പാക്കിസ്ഥാന്റെ പങ്കാളിത്തവും പാകിസ്താനിൽ നടക്കുന്ന ഏഷ്യാ കപ്പും തമ്മിൽ ബന്ധിപ്പിക്കേണ്ട സമയമല്ല ഇതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
പാകിസ്താൻ ടീം മെഗാ ഇവന്റിൽ പങ്കെടുക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ഇപ്പോൾ ചെയ്യേണ്ടത്, അല്ലെങ്കിൽ ഉപരോധം നേരിടേണ്ടിവരുമെന്നും മറ്റ് ബോർഡുകളുമായുള്ള ബന്ധം വഷളാകുമെന്നും പാക് ക്രിക്കറ്റ് ബോർഡ് മുൻ ചെയർമാൻ പറഞ്ഞു.
ഇന്ത്യയിലേക്ക് ടീമിനെ അയക്കാൻ തീരുമാനിക്കുന്നതിന് മുമ്പ് ഞങ്ങൾ സുരക്ഷാ സാഹചര്യം നോക്കുകയാണെന്ന് നിങ്ങൾ പറഞ്ഞാൽ, അതിൽ അർത്ഥമുണ്ട്. 1999 ൽ താൻ ചെയർമാനായിരിക്കുമ്പോൾ, ഇന്ത്യയുടെ ഭീഷണി വകവയ്ക്കാതെ, ഒരു പ്രതിനിധി സംഘത്തെ ഇന്ത്യയിലേക്ക് അയച്ചുകൊണ്ട് തങ്ങളുടെ ടീമിന്റെ സുരക്ഷാ സാഹചര്യം സ്വയം വിലയിരുത്തിയതും ഖാലിദ് മഹമൂദ് ചൂണ്ടിക്കാണിച്ചു. ഏഷ്യാ കപ്പിൽ ക്രിക്കറ്റ് മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാനെന്ന നിലയിൽ നജാം സേത്തി എന്ത് തീരുമാനമെടുത്താലും അത് മാനിക്കണമെന്ന് മഹ്മൂദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.