‘തോൽവിയുടെ പ്രധാന കാരണം ഇവർ’; ബാറ്റിങ്ങിൽ ആസ്ട്രേലിയൻ പേസ് ബൗളർമാരേക്കാൾ മോശം
text_fieldsബോർഡർ-ഗവാസ്കർ ട്രോഫിയിലെ ഇന്ത്യയുടെ തോൽവി ആരാധകരിൽ കനത്ത ആഘാതമുണ്ടാക്കിയിരുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ 3-1നാണ് ഇന്ത്യയുടെ തോൽവി. പെർത്തിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ വമ്പൻ വിജയം സ്വന്തമാക്കിയപ്പോൾ പിന്നീടുള്ള നാല് മത്സരത്തിൽ മൂന്നും തോറ്റു. ഒരു മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽനിന്ന് ഇന്ത്യ പുറത്തായി.
10 വർഷത്തിന് ശേഷമാണ് ഇന്ത്യക്ക് ബോർഡർ-ഗവാസ്കർ ട്രോഫി നഷ്ടപ്പെടുന്നത്. ബാറ്റർമാരുടെ മോശം പ്രകടനമാണ് ഇന്ത്യയെ തോൽവിയിലേക്ക് തള്ളിയിട്ടത്. പരിചയ സമ്പന്നരായ വിരാട് കോഹ്ലി, നായകൻ രോഹിത് ശർമ എന്നിവരുടെ പരിതാപകരമായ ബാറ്റിങ് ഇന്ത്യയെ ഒരുപാട് ബാധിച്ചു. ഇരുവരും നേടിയ റൺസ് ആസ്ട്രേലിയൻ പേസ് കൂട്ടുകെട്ടായ മിച്ചൽ സ്റ്റാർക്ക്-പാറ്റ് കമ്മിൻസ് എന്നിവരേക്കാൾ കുറവ്!. നായകൻ കമ്മിൻസും സ്റ്റാർക്കും ചേർന്ന് 256 റൺസാണ് പരമ്പരയിൽ നേടിയത്.
എന്നാൽ, കോഹ്ലിയും രോഹിത്തും ചേർന്ന് നേടിയത് 221 റൺസ് മാത്രം. ഇന്ത്യൻ ബാറ്റിങ്ങിലെ ദയനീയാവസ്ഥ ഇതിൽ നിന്നും വ്യക്തമാണ്. വിരാട് ഒമ്പത് ഇന്നിങ്സിൽ 190 റൺസ് നേടിയപ്പോൾ രോഹിത് അഞ്ച് ഇന്നിങ്സ് കളിച്ച് ആകെ നേടിയത് 31 റൺസ്. പെർത്തിൽ രണ്ടാം ഇന്നിങ്സിൽ നേടിയ സെഞ്ച്വറി ഒഴിച്ചാൽ വിരാടിന് കാര്യമായ പ്രകടനമൊന്നും പുറത്തെടുക്കാൻ സാധിച്ചില്ല. ആദ്യ മത്സരത്തിലും അവസാന മത്സരത്തിലും ഇന്ത്യക്ക് വേണ്ടി കളിക്കാതിരുന്ന രോഹിത് കളിച്ച് മൂന്ന് മത്സരത്തിലും രണ്ടക്കം കടക്കാൻ‘ പാടുപെട്ടു. ഇരുവരും ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കണമെന്ന മുറവിളി ശക്തമാണിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.