പാറ്റ് കമ്മിൻസ് ആസ്ട്രേലിയൻ ടെസ്റ്റ് ക്യാപ്റ്റൻ; ടിം പെയ്ൻ അനിശ്ചിതകാലത്തേക്ക് മാറി നിൽക്കും
text_fieldsമെൽബൺ: പാറ്റ് കമ്മിൻസ് ആസ്ട്രേലിയൻ ടെസ്റ്റ് ടീമിനെ നയിക്കും. ക്രിക്കറ്റ് ആസ്ട്രേലിയയാണ് പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചത്. സ്റ്റീവ് സ്മിത്താണ് വൈസ് ക്യാപ്റ്റൻ. അശ്ലീലചാറ്റിൽ കുടുങ്ങി ടിം പെയ്ൻ രാജിവെച്ച് ഒഴിവിലേക്കാണ് പാറ്റ് കമ്മിൻസ് എത്തുന്നത്. പെയ്ൻ അനിശ്ചതകാലത്തേക്ക് കളിക്കളത്തിൽ നിന്നും മാറി നിൽക്കുകയാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് പാറ്റ് കമ്മിൻസ് ക്യാപ്റ്റനായി എത്തുന്നത്.
1956ൽ റേയ് ലിൻഡ്വാൾ ആസ്ട്രേലിയയുടെ ക്യാപ്റ്റനായതിന് ശേഷം ഇതാദ്യമായാണ് ഒരു ഫാസ്റ്റ് ബൗളർ ആസ്ട്രേലിയയെ നയിക്കാനെത്തുന്നത്. ക്യാപ്റ്റൻ സ്ഥാനം തനിക്ക് ലഭിച്ച അംഗീകാരമാണെന്ന് പാറ്റ് കമ്മിൻസ് പറഞ്ഞു. കഴിഞ്ഞ കുറേ വർഷങ്ങളായി ടിം നയിക്കുന്ന രീതിയിൽ തന്നെ ടീമിനെ നയിക്കാൻ തനിക്ക് കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പാറ്റ് കമ്മിൻസ് പറഞ്ഞു.
ഞാനും സ്റ്റീവും ക്യാപ്റ്റൻമാരായ ടീമിൽ ഒരുപാട് മുതിർന്ന താരങ്ങളുണ്ട്. യുവനിര ടീമിലേക്ക് വരാൻ കാത്തുനിൽക്കുകയുമാണ്. മികച്ച ഒരു ടീമാണ് തങ്ങളുടേതെന്ന് പാറ്റ് കമ്മിൻസ് കൂട്ടിച്ചേർത്തു. ഇംഗ്ലണ്ടിനെതിരായ ആഷസ് ടെസ്റ്റിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ് ആസ്ട്രേലിയ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചത്.
2018ലെ പന്ത് ചുരണ്ടൽ വിവാദത്തിന് ശേഷം ഇതാദ്യമായാണ് സ്റ്റീവ് സ്മിത്ത് ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്. ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിൽ സന്തോഷമുണ്ടെന്ന് സ്റ്റീവ് സ്മിത്ത് പ്രതികരിച്ചു. പാറ്റിനെ സഹായിക്കാനായി കാത്തിരിക്കുകയാണ്. ദീർഘകാലമായി ഒന്നിച്ച് കളിച്ച താരങ്ങളാണ് താനും പാറ്റ് കമ്മിൻസുമെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.