ജയ് ഷാ ഐ.സി.സി അധ്യക്ഷനായതിൽ മൗനം വെടിഞ്ഞ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ
text_fieldsന്യൂഡൽഹി: ജയ് ഷാ ഐ.സി.സി അധ്യക്ഷനായതിൽ പ്രതികരിച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മുഹ്സിൻ നഖ്‍വി. ജയ് ഷാ ഐ.സി.സി തലപ്പത്തേക്ക് എത്തിയതിൽ ആശങ്കയില്ലെന്ന് അദ്ദേഹം പറഞ്ഞു.
ജയ് ഷായുമായി ബന്ധപ്പെടുകയാണ്. അദ്ദേഹം ഐ.സി.സി ചെയർമാനായതിൽ ആശങ്കകളില്ല. സെപ്റ്റംബർ എട്ട് ഒമ്പത് തീയതികളിലായി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോഗം നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗത്തിൽ സംഘടനയുടെ പുതിയ പ്രസിഡന്റ് ആരാണെന്നതിൽ ചർച്ചയുണ്ടാകും. എന്നാൽ, താൻ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ യോഗത്തിൽ പങ്കെടുക്കില്ലെന്നും സൽമാൻ നാസിറാവും പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ചാമ്പ്യൻസ് ട്രോഫിയുമായി ബന്ധപ്പെട്ട വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. ചാമ്പ്യൻസ് ട്രോഫിയുടെ നടത്തിപ്പിൽ ബി.സി.സി.ഐയുമായും സംസാരിച്ചിട്ടുണ്ട്. ടൂർണമെന്റിൽ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളുമായും ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം ഐ.സി.സി ചെയർമാനായി ജയ് ഷാ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഐ.സി.സിയുടെ ഗ്രേക് ബാർക്ലേയുടെ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലായിരുന്നു ജയ് ഷാ ക്രിക്കറ്റ് ബോർഡിന്റെ ചെയർമാനായത്. ജഗ്മോഹൻ ഡാൽമി, ശരത് പവാർ, എൻ ശ്രീനിവാസൻ, ശശാങ്ക് മനോഹർ തുടങ്ങിയവർക്ക് ശേഷം ചെയർമാനാകുന്ന ഇന്ത്യക്കാരനാണ് ജയ് ഷാ. ഐ.സി.സിയുടെ ഏറ്റവും പ്രായം കുറഞ്ഞ ചെയർമാനും ജയ് ഷാ തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.