Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅഞ്ചാം ദിനം മഴ മൂലം...

അഞ്ചാം ദിനം മഴ മൂലം ഉപേക്ഷിച്ചു; ഇന്ത്യ-ഇംഗ്ലണ്ട്​ ഒന്നാം ടെസ്റ്റ്​ സമനില

text_fields
bookmark_border
india vs england first test rain
cancel

നോട്ടിങ്​ഹാം: അഞ്ചാം ദിവസം ഇടമുറിയാതെ പെയ്​ത മഴയെ തുടർന്ന്​ ഇന്ത്യ-ഇംഗ്ലണ്ട്​ ഒന്നാം ക്രിക്കറ്റ്​ ടെസ്റ്റ്​ സമനിലയിൽ അവസാനിച്ചു. മഴയെ തുടർന്ന്​ മൈതാനത്തിൽ ചെളിക്കുഴികൾ രൂപപ്പെടുത്തതോടെ കളിക്കാരുടെ സുരക്ഷ കൂടി പരിഗണിച്ചാണ്​ കളി സമനിലയായി പ്രഖ്യാപിച്ചത്​. അഞ്ചാം ദിവസം ഒരു പന്ത്​ പോലും എറിയാൻ സാധിച്ചില്ല. ആഗസ്റ്റ്​ 12ന്​ ലോഡ്​സിൽ വെച്ചാണ്​ രണ്ടാം ടെസ്റ്റ്​ തുടങ്ങുന്നത്​. കളി സമനിലയിലായതോടെ ഇന്ത്യക്കും ഇംഗ്ലണ്ടിനും ലോക ടെസ്റ്റ്​ ചാമ്പ്യൻഷിപ്പിൽ നാലുപോയന്‍റ്​ വീതം ലഭിച്ചു.

നാലാം ദിവസം കളി അവസാനിക്കു​േമ്പാൾ ഇന്ത്യയായിരുന്നു ഡ്രൈവിങ്​ സീറ്റിൽ. അവസാന ദിനം ഇന്ത്യക്ക്​ വിജയിക്കാൻ157 റൺസ്​ കൂടി മതിയായിരുന്നു. ഇംഗ്ലണ്ടിന്​ ജയിക്കാൻ ഒൻപത്​ വിക്കറ്റും. 12 വീതം റൺസുമായി രോഹിത്​ ശർമയും ചേതേശ്വർ പുജാരയുമായിരുന്നു ക്രീസിൽ​. 26 റൺസെടുത്ത കെ.എൽ രാഹുലിനെ സ്റ്റുവർട്ട്​ ബ്രോഡ്​ പുറത്താക്കുകയായിരുന്നു.

ഒ​ന്നാം ഇ​ന്നി​ങ്​​സി​ൽ 95 റ​ൺ​സ്​ ലീ​ഡ്​ വ​ഴ​ങ്ങി​യി​ട്ടും ത​ള​രാ​തെ പൊ​രു​തി​യ ഇം​ഗ്ല​ണ്ട്​ ഇ​ന്ത്യ​ക്ക്​ മു​ന്നി​ൽ മാന്യമായ 208 റ​ൺ​സിന്‍റെ​ ല​ക്ഷ്യം മു​ന്നോ​ട്ടു​വെക്കുകയായിരുന്നു. ര​ണ്ടാം വ​ട്ടം ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ആ​തി​ഥേ​യ​ർ 278 റ​ൺ​സാ​ണെ​ടു​ത്ത​ത്. നാ​യ​ക​‍െൻറ ബാ​റ്റി​ങ്​ കാ​ഴ്​​ച​വെ​ച്ച ജോ ​റൂ​ട്ടി​െ​​ൻ​റ സെ​ഞ്ച്വ​റി (109) മി​ക​വി​ലാ​യി​രു​ന്നു ഇം​ഗ്ല​ണ്ടി​​ന്‍റെ പോ​രാ​ട്ടം. അ​ഞ്ച്​ വി​ക്ക​റ്റ്​ വീ​ഴ്​​ത്തി​യ ജ​സ്​​പ്രീ​ത്​ ബും​റ​യാ​ണ്​ ഒ​ടു​വി​ൽ ഇം​ഗ്ല​ണ്ടി​​ന്‍റെ തി​രി​ച്ച​ടി​ക്ക്​ വി​രാ​മ​മി​ട്ട​ത്.

ജോ​ണി ബെ​യ​ർ​സ്​​റ്റോ (30), ഡോം ​സി​ബ്​​ലി (28), ഡാ​ൻ ലോ​റ​ൻ​സ്​ (25), സാം ​ക​റ​ൻ (30 നോ​ട്ടൗ​ട്ട്) എ​ന്നി​വ​രാ​ണ്​ മ​റ്റു പ്ര​ധാ​ന സ്​​കോ​റ​ർ​മാ​ർ. റോ​റി ബേ​ൺ​സ്​ (18), ജോ​സ്​ ബ​ട്​​ല​ർ (17), ഒ​ലി റോ​ബി​ൻ​സ​ൺ (15) സാ​ക്​ ക്രോ​ളി (6), സ്​​റ്റു​വാ​ർ​ട്ട്​ ബ്രോ​ഡ്​ (0) എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റു​ള്ള​വ​രു​ടെ സ്​​കോ​ർ. മു​ഹ​മ്മ​ദ്​ സി​റാ​ജും ഷ​ർ​ദു​ൽ ഠാ​ക്കൂ​റും ര​ണ്ടു വി​ക്ക​റ്റ്​ വീ​ത​വും മു​ഹ​മ്മ​ദ്​ ഷ​മി ഒ​രു വി​ക്ക​റ്റും വീ​ഴ്​​ത്തി.

21ാം സെ​ഞ്ച്വ​റി​യു​മാ​യി മി​ന്നി​ത്തി​ള​ങ്ങി​യ റൂ​ട്ടി​‍െൻറ ക​രു​ത്തി​ലാ​ണ്​ ഇം​ഗ്ല​ണ്ട്​ മു​ന്നേ​റി​യ​ത്. വി​ക്ക​റ്റ്​ ന​ഷ്​​ട​മി​ല്ലാ​തെ 25 റ​ൺ​സു​മാ​യി നാ​ലാം ദി​നം ക​ളി തു​ട​ങ്ങി​യ ഇം​ഗ്ല​ണ്ടി​ന്​ 46ലെ​ത്തു​േ​മ്പാ​ഴേ​ക്കും ബേ​ൺ​സി​നെ​യും ക്രോ​ളി​യെ​യും ന​ഷ്​​ട​മാ​യെ​ങ്കി​ലും നാ​ലാ​മ​താ​യെ​ത്തി​യ റൂ​ട്ട്, സി​ബ്​​ലി​യെ കൂ​ട്ടു​പി​ടി​ച്ച്​ ടീ​മി​നെ മു​ന്നോ​ട്ടു​ന​യി​ച്ചു. സി​ബ്​​ലി ഒ​ര​റ്റ​ത്ത്​ ന​ങ്കൂ​ര​മി​ട്ട​​പ്പോ​ൾ മ​റു​വ​ശ​ത്ത്​ റൂ​ട്ട്​ ഏ​ക​ദി​ന മൂ​ഡി​ലാ​യി​രു​ന്നു. തു​ട​രെ ബൗ​ണ്ട​റി​ക​ൾ പാ​യി​ച്ച റൂ​ട്ട്​ മ​റു​വ​ശ​ത്ത്​ വി​ക്ക​റ്റു​ക​ൾ വീ​ണു​കൊ​ണ്ടി​രി​ക്കെ മി​ക​ച്ച ഇ​ന്നി​ങ്​​സു​മാ​യി സെ​ഞ്ച്വ​റി​യി​ലേ​ക്ക്​ മു​ന്നേ​റു​ക​യും ടീ​മി​നെ ഭേ​ദ​പ്പെ​ട്ട നി​ല​യി​ലെ​ത്തി​ക്കു​ക​യും ചെ​യ്​​ത​ശേ​ഷ​മാ​ണ്​ പു​റ​ത്താ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainINDIA VS ENGLAND TEST SERIESindia-england
News Summary - persistent rain on last dasy India-England First Test ends in a draw
Next Story