ഫിൽ സാൾട്ട് 22 പന്തിൽ 50! അതിവേഗ സെഞ്ച്വറി കുറിച്ച് ഇംഗ്ലണ്ട്
text_fieldsബ്രിസ്റ്റോൾ: ഓപ്പണർ ഫിൽ സാൾട്ടിന്‍റെ വെടിക്കെട്ട് ബാറ്റിങ്ങിന്‍റെ കരുത്തിൽ ടീമിന്‍റെ അതിവേഗ സെഞ്ച്വറി കുറിച്ച് ഇംഗ്ലണ്ട്. അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് ടീമിന്‍റെ ചരിത്രത്തിലെ അതിവേഗ നൂറ് റൺസ് എന്ന നേട്ടം ഇംഗ്ലണ്ട് സ്വന്തമാക്കിയത്. 48 പന്തിലാണ് ടീം സ്കോർ നൂറിലെത്തിയത്.
22 പന്തിൽ അർധ സെഞ്ച്വറി കുറിച്ച സാൾട്ട്, 28 പന്തിൽ ഏഴു ഫോറും നാലു സിക്സും ഉൾപ്പെടെ 61 റൺസെടുത്താണ് പുറത്തായത്. മറ്റൊരു ഓപ്പണറായ വിൽ ജാക്സ് 21 പന്തിൽ 39 റൺസെടുത്തു. ഇംഗ്ലണ്ട് കൂറ്റൻ സ്കോറിലേക്ക് കുതിക്കുന്നതിനിടെ മഴ പെയ്തതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ബെൻ ഡക്കറ്റ് കരിയറിലെ ആദ്യ സെഞ്ച്വറി കുറിച്ച മത്സരത്തിൽ 31 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 280 റൺസെന്ന നിലയിൽ നിൽക്കെയാണ് മഴയെത്തിയത്.
ഈസമയം 78 പന്തിൽ 107 റൺസുമായി ഡക്കറ്റും 18 പന്തിൽ 17 റൺസുമായി സാം ഹെയ്നുമാണ് ക്രീസിലുണ്ടായിരുന്നു. 21 പന്തുകളിലാണ് ടീം സ്കോർ 50 കടത്തിയത്. പരമ്പരയിലെ ആദ്യ മത്സരവും മഴ മൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാമത്തെ മത്സരത്തിൽ ഇംഗ്ലണ്ട് 48 റൺസിന് ജയിച്ചു. ഇംഗ്ലണ്ടിന്‍റെ ലോകകപ്പ് ടീമിൽ ഇല്ലാത്ത താരമാണ് ഫിൽ സാൾട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.