‘കളി കാണാൻ’ ഗ്രൗണ്ടിൽ പ്രാവുകളെത്തി; ആട്ടിയോടിച്ച് ലബൂഷെയ്നും ഹസൻ അലിയും
text_fieldsമെല്‍ബണ്‍: ആസ്ട്രേലിയ-പാകിസ്താൻ രണ്ടാം ടെസ്റ്റിനിടെ ഗ്രൗണ്ടിൽ ‘കളി കാണാൻ’ എത്തിയ പ്രാവുകളെ ഓടിച്ചുവിട്ട് ആസ്ട്രേലിയൻ ബാറ്റർ മാർനസ് ലബൂഷെയ്നും പാകിസ്താൻ പേസർ ഹസൻ അലിയും. 48ാം ഓവറില്‍ സ്റ്റീവന്‍ സ്മിത്തും ലബൂഷെയ്‌നും ക്രീസില്‍ നില്‍ക്കുമ്പോഴായിരുന്നു പ്രാവുകൾ കൂട്ടമായി ഗ്രൗണ്ടിലിറങ്ങിയത്.
ബാറ്റിങ്ങിന് തടസ്സമാവുമെന്ന് കണ്ടതോടെ ലബൂഷെയ്ൻ ഇവക്കരികിലേക്ക് ഓടിയെത്തി ബാറ്റ് വീശി ആട്ടിയകറ്റുന്നതിന്റെയും ഇതുകണ്ട് സ്റ്റീവ് സ്മിത്ത് ചിരിക്കുന്നതിന്റെയും വിഡിയോ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. പ്രാവുകൾ ലോങ് ഓഫില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു ഹസന്‍ അലിയുടെ ഭാഗത്തേക്ക് നീങ്ങിയപ്പോൾ താരവും അവിടെനിന്ന് പറത്തിവിടുകയായിരുന്നു.
മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ഒന്നാം ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെന്ന മികച്ച നിലയിലാണ്. ഇടക്ക് മഴ പെയ്തതിനാല്‍ ആദ്യ ദിനം 90 ഓവര്‍ പൂര്‍ത്തിയാക്കാനായില്ല. മര്‍നസ് ലബൂഷെയ്ന്‍ (44), ട്രാവിസ് ഹെഡ് (9) എന്നിവരാണ് ക്രീസില്‍. ഒന്നാം വിക്കറ്റിൽ ഡേവിഡ് വാർണറും (38), ഉസ്മാൻ ഖ്വാജയും (42) ചേർന്ന് 90 റൺസ് ചേർത്ത ശേഷമാണ് പിരിഞ്ഞത്. സ്റ്റീവന്‍ സ്മിത്താണ് (26) പുറത്തായ മറ്റൊരു ബാറ്റർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.