ക്രിക്കറ്റ്താരം പിയൂഷ് ചൗളയുടെ പിതാവ് കോവിഡ് ബാധിച്ച് മരിച്ചു
text_fieldsമുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ക്രിക്കറ്റ്താരം പിയൂഷ് ചൗളയുടെ പിതാവ് പ്രമോദ് കുമാർ ചൗള കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിതനായ ശേഷം ഗുരുതര ആേരാഗ്യപ്രശ്നങ്ങളെ തുടർന്ന് നില വഷളായ പ്രമോദ് കുമാർ ചൗള തിങ്കളാഴ്ച മരണത്തിന് കീഴടങ്ങിയ വിവരം പിയൂഷ് തെൻറ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അറിയിച്ചത്.
'എെൻറ പ്രിയപ്പെട്ട പിതാവ് ഞങ്ങളെ വിട്ടുപിരിഞ്ഞ വിവരം ഏറെ വ്യസനത്തോടെ അറിയിക്കുകയാണ്. കോവിഡ് ബാധിതനായ ശേഷം അദ്ദേഹത്തിന് കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. നിങ്ങളുടെ ചിന്തകളിലും പ്രാർഥനകളിലും അദ്ദേഹത്തെ ഉൾപെടുത്തണമെന്ന് അപേക്ഷിക്കുന്നു. ആത്മാവിന് നിത്യശാന്തി നേരുന്നു..' -ഇൻസ്റ്റഗ്രാം പോസ്റ്റിൽ പിയൂഷ് ചൗള കുറിച്ചു. 'അദ്ദേഹമില്ലാത്ത ജീവിതം ഇനിയൊരിക്കലും പഴയതുപോലെയാവില്ല. എെൻറ കരുത്തിെൻറ പിന്നിലെ പ്രധാനശക്തിയാണ് നഷ്ടമായത്. ' -ചൗള കൂട്ടിേച്ചർത്തു.
ലെഗ്സ്പിന്നറായ 32കാരൻ പിയൂഷ് ചൗള ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ്ൈറഡേഴ്സിൽനിന്ന് ഇത്തവണ മുംബൈ ഇന്ത്യൻസിലേക്ക് മാറിയിരുന്നു. പാതിവഴിയിൽ മാറ്റിവെച്ച ഐ.പി.എല്ലിൽ മുംബൈ കളിച്ച ഏഴു മത്സരങ്ങളിലും പിയൂഷ് കളത്തിലിറങ്ങിയിരുന്നില്ല. രാഹുൽ ചഹാർ മികച്ച ഫോം തുടർന്നതിനെ തുടർന്നാണ് പിയൂഷിന് അവസരം ലഭിക്കാതെ പോയത്. 2011 ലോകകപ്പ് ജയിച്ച ടീമിൽ അംഗമായിരുന്ന പിയൂഷ് 2012ന് ശേഷം ഇന്ത്യൻ ജഴ്സിയണിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.