Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'ഓടിക്കുഴയുന്നത്​ വരെ...

'ഓടിക്കുഴയുന്നത്​ വരെ തുടരും'- ധോണിയുടെ ഭാവി പരിപാടി വെളിപ്പെടുത്തി മഞ്​ജരേക്കർ

text_fields
bookmark_border
ഓടിക്കുഴയുന്നത്​ വരെ തുടരും- ധോണിയുടെ ഭാവി പരിപാടി വെളിപ്പെടുത്തി മഞ്​ജരേക്കർ
cancel

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ്​ ഇക്കാലത്ത്​ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്​ മുൻ നായകൻ എം.എസ്. ധോണിയുടെ ഭാവി​. ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകൻമാരിൽ ഒരാളായ ധോണിയെ വീണ്ടും ഇന്ത്യൻ ജഴ്​സിയിൽ കാണാനാകുമെന്നും ഇല്ലെന്നും വാദങ്ങൾ സജീവമാണ്​.

എന്നാൽ തൻെറ വിരമിക്കലിനെക്കുറിച്ച്​ ധോണിക്ക്​ തന്നെ കൃത്യമായ കണക്കുകൂട്ടലുകൾ ഉണ്ടെന്നാണ്​ മുൻ ഇന്ത്യൻ താരവും പ്രമുഖ കമ​േൻററ്ററുമായ സഞ്​ജയ്​ മഞ്​ജരേക്കർ പറയുന്നത്​.

ഇന്ത്യൻ ടീമിലെ വേഗരാജാവിനെ ഓടിത്തോൽപ്പിക്കാൻ സാധിക്കുന്നിടത്തോളം കാലം താൻ ടീമിൻെറ ഭാഗമായിരിക്കുമെന്ന്​ ധോണി പറഞ്ഞതായി മഞ്​ജരേക്കർ വെളിപ്പെടുത്തി. 2017ൽ ഇന്ത്യൻ നായകൻ വിരാട്​ കോഹ്​ലിയുടെ വിവാഹ സമയത്താണ്​ ധോണി ഇക്കാര്യം വ്യക്​തമാക്കിയതെന്ന്​ മഞ്​ജരേക്കർ വെളിപ്പെടുത്തി.

'കോഹ്​ലിയുടെ വിവാഹ സമയത്ത്​ ഞാൻ ധോണിയുമായി ലഘുസംഭാഷണത്തിൽ ഏർപെട്ടിരുന്നു. ഇന്ത്യൻ ടീമിലെ ഏറ്റവും വേഗമേറിയയാളെ ഓടിത്തോൽപ്പിക്കാൻ സാധിക്കുന്നിടത്തോളം കാലം രാജ്യാന്തര തലത്തിൽ ഉൾപ്പെടെ സജീവ ക്രിക്കറ്റിൽ തുടരാനുള്ള കായികക്ഷമത തനിക്കുണ്ടെന്ന് കണക്കാക്കുമെന്ന്​ ധോണി അന്ന്​ പറഞ്ഞു'- മഞ്​ജരേക്കർ സ്​റ്റാർ സ്​പോർട്​സുമായി മനസ്​ തുറന്നു.

വിക്കറ്റിനിടയിലുള്ള ഓട്ടത്തിലും കായികക്ഷമത നിലനിർത്തുന്നതിലും മിടുക്കനായ ധോണിയെ ഇതോടെ കുറച്ചുകാലം കൂടി ടീമിൽ കാണാനാകുമെന്ന ആശ്വാസത്തിലാണ്​ ആരാധകർ. 2019 ഏകദിന ലോകകപ്പ്​ സെമിഫൈനലിൽ ന്യൂസിലൻഡിനെതിരെയാണ്​ ധോണി അവസാനമായി ഇന്ത്യൻ ജഴ്​സിയണിഞ്ഞത്​.

ഈ വർഷം ഐ.പി.എല്ലിൽ ധോണി മികച്ച പ്രകടനം പുറത്തെടുക്കുമെന്ന്​ മഞ്​ജരേക്കർ പറഞ്ഞു. 'ഈ സീസണിൽ അദ്ദേഹം മികവ്​ കാണിക്കും. രാജ്യാന്തര ക്രിക്കറ്റിനെ അപേക്ഷിച്ച്​ ഐ.പി.എല്ലിൽ ബാറ്റ്​സ്​മാനെന്ന നിലയിൽ അദ്ദേഹം മികച്ച്​ നിൽക്കാനും സ്​ഥിരത പുലർത്താനും കാരണം ടൂർണമെൻറിൽ ആകെ മൂന്നോ നാലോ മികച്ച ബൗളർമാരെ നേരിട്ടാൽ മതിയാകുമെന്ന്​ ധോണിക്കറിയാം' -മഞ്​ജരേക്കർ കൂട്ടിച്ചേർത്തു.

കോവിഡ്​ മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ സീസൺ ഐ.പി.എൽ യു.എ.ഇയിലാണ്​ കൊടിയേറാൻ പോകുന്നത്​. സെപ്​റ്റംബർ 19 മുതൽ നടക്കുന്ന ടൂർണമെൻറിൽ ചെന്നൈ സൂപ്പർ കിങ്​സിൻെറ 'തല' ആയി ധോണിയെ മഞ്ഞ ജഴ്​സിയിൽ കാണാനാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iplMS DhoniSanjay ManjrekarCricket Newsindian cricket
Next Story