'രണ്ട് കളി തോറ്റാൽ ഞങ്ങൾ മോശം ടീമാകില്ല'; ആദ്യ മത്സരങ്ങളിലെ പരാജയത്തിന് കാരണം വെളിപ്പെടുത്തി രോഹിത് ശർമ
text_fieldsടി20 ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലേറ്റ ദയനീയ പരാജയങ്ങൾക്ക് ശേഷം ടീം ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവിന്‍റെ കാരണം തുറന്ന് പറഞ്ഞ് വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മ. തീരുമാനമെടുക്കുന്നതിലെ പിഴവുകളാണ് ആദ്യ രണ്ട് മത്സരങ്ങളിലെ തോൽവിക്ക് കാരണമെന്ന് മത്സര ശേഷമുള്ള വാർത്താ സമ്മേളനത്തിൽ താരം പറഞ്ഞു. രണ്ട് മോശം പ്രകടനം കൊണ്ട് മാത്രം തങ്ങൾ മോശം ടീമാകില്ലെന്നും താരം വ്യക്തമാക്കി
'ഈ മത്സരം കൂടി തോറ്റാല്‍ ഞങ്ങള്‍ ടൂർണമെന്‍റിൽ നിന്ന് പുറത്താവുമെന്നറിയാം. അതിനാല്‍ എല്ലാ മത്സരങ്ങളും ജയിക്കേണ്ടതുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സംഭവിക്കാൻ പോകുന്നതിനെ കുറിച്ച് അമിതമായി ചിന്തിച്ച് സമ്മർദ്ദത്തിന് അടിമപ്പെടാതെ, ഭയമില്ലാതെ കളിക്കുകയാണ് വേണ്ടത്. ആദ്യ രണ്ട് മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി ഇന്നത്തെ മത്സരത്തില്‍ എല്ലാവരുടെയും മനോവികാരം മറ്റൊന്നായിരുന്നുവെന്നും രോഹിത് പറഞ്ഞു.
'തീരുമാനമെടുക്കുന്നതിലെ പിഴവുകളാണ് പ്രശ്‌നമായത്. ആദ്യ രണ്ട് മത്സരങ്ങളിലും അതാണ് സംഭവിച്ചത്. ഞങ്ങള്‍ മികച്ച ടീമാണ്. രണ്ട് മോശം പ്രകടനം കൊണ്ട് ഞങ്ങള്‍ മോശം ടീമാകില്ല. പാകിസ്താനും ന്യൂസീലന്‍ഡിനുമെതിരെ ഞങ്ങളുടെ മോശം ദിവസങ്ങളായിരുന്നു. അഫ്ഗാനെതിരായ ഞങ്ങളുടെ പ്രകടനം ടീമിന്‍റെ ശക്തി എത്രത്തോളമെന്ന് തെളിയിച്ചു. ഭയമില്ലാതെ കളിച്ചാല്‍ ഞങ്ങള്‍ക്ക് ലഭിക്കുന്നത് ഇതാണ്' -രോഹിത് ശര്‍മ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.