Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
west indies cricket
cancel
Homechevron_rightSportschevron_rightCricketchevron_rightപവലിന്‍റെ പോ​രാട്ടം...

പവലിന്‍റെ പോ​രാട്ടം വിഫലം; ഇന്ത്യക്ക്​ എട്ട്​ റൺസ്​ ജയം

text_fields
bookmark_border

കൊ​​ൽ​ക്ക​ത്ത: റോവ്മൻ പവലിന്റെ പവർ ഹിറ്റിങ്ങും നികോളാസ് പൂരന്റെ റൺ പൂരവും വെസ്റ്റിൻഡീസിനെ തുണച്ചില്ല. ഇരുവരും ചേർന്ന് ആഞ്ഞടിച്ച് കരീബിയക്കാരെ കരക്കടുപ്പിക്കാൻ ശ്രമിച്ചെങ്കിലും അവസാനഘട്ടത്തിൽ മനസ്സാന്നിധ്യം കൈവിടാതെ പന്തെറിഞ്ഞ ഭുവനേശ്വർ കുമാറും ഹർഷൽ പട്ടേലും ഇന്ത്യക്ക് ജയവും പരമ്പരയും സമ്മാനിച്ചു. ആ​ദ്യം ബാ​റ്റി​ങ്ങി​നി​റ​ങ്ങി​ 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 186 റ​ൺ​സ​ടി​ച്ച ഇന്ത്യ വിൻഡീസ് ഇന്നിങ്സ് മൂന്നിന് 178ലൊതുക്കി എട്ടു റൺസ് ജയം സ്വന്തമാക്കി. പവലിന്റെയും (36 പന്തിൽ അഞ്ചു സിക്സും നാലു ഫോറുമടക്കം 68*) പൂരന്റെയും (41 പന്തിൽ മൂന്നു സിക്സും അഞ്ചു ബൗണ്ടറിയുമടക്കം 62) ഇന്നിങ്സുകൾ പാഴായി.

മുഴുവൻ സമയ വൈറ്റ്ബാൾ ക്യാപ്റ്റനായ ആദ്യ ദൗത്യത്തിൽ തന്നെ ഏകദിന പരമ്പര നേടിയിരുന്ന രോഹിത് ശർമക്ക് പിന്നാലെ ട്വന്റി20 പരമ്പരയും നേടാനായത് നേട്ടമായി. അ​ർ​ധ സെ​ഞ്ച്വ​റി നേ​ടി​യ വി​രാ​ട് കോ​ഹ്‍ലി​യും (41 പ​ന്തി​ൽ 52) ഋ​ഷ​ഭ് പ​ന്തും (28 പ​ന്തി​ൽ പു​റ​ത്താ​വാ​തെ 52) ആ​ണ് ഇ​ന്ത്യ​ക്ക് മി​ക​ച്ച സ്കോ​ർ സ​മ്മാ​നി​ച്ച​ത്. 18 പ​ന്തി​ൽ 33 റ​ൺ​സ​ടി​ച്ച വെ​ങ്കി​ടേ​ഷ് അ​യ്യ​രും പി​ന്തു​ണ ന​ൽ​കി.

അ​ഞ്ചാം വി​ക്ക​റ്റി​ൽ 35 പ​ന്തി​ൽ 76 റ​ൺ​സ​ടി​ച്ചു​കൂ​ട്ടി​യ പ​ന്തും അ​യ്യ​രു​മാ​ണ് അ​തു​വ​രെ ശ​രാ​ര​ശി വേ​ഗ​ത്തി​ൽ പോ​കു​ക​യാ​യി​രു​ന്ന ഇ​ന്ത്യ​ൻ സ്കോ​റി​ങ്ങി​ന് ഗ​തി​വേ​ഗം കൂ​ട്ടി​യ​ത്. പ​ന്ത് ഒ​രു സി​ക്സും ഏ​ഴു ഫോ​റും പാ​യി​ച്ച​പ്പോ​ൾ അ​യ്യ​ർ ഒ​രു സി​ക്സും നാ​ലും ഫോ​റും നേ​ടി. ഒ​രു സി​ക്സും ഏ​ഴു ഫോ​റും അ​ട​ങ്ങി​യ​താ​യി​രു​ന്നു കോ​ഹ്‍ലി​യു​ടെ ഇ​ന്നി​ങ്സും.

ഓ​പ​ൺ ഇ​ഷാ​ൻ കി​ഷ​ൻ (10 പ​ന്തി​ൽ ര​ണ്ട്) തു​ട​ർ​ച്ച​യാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ലും ത​പ്പി​ത്ത​ട​ഞ്ഞ​പ്പോ​ൾ മ​റു​വ​ശ​ത്ത് ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ​ക്കും (18 പ​ന്തി​ൽ 19) സ്കോ​റി​ങ് വേ​ഗം കൂ​ട്ടാ​നാ​യി​ല്ല. എ​ന്നാ​ൽ, തു​ട​ക്കം മു​ത​ൽ ആ​ക്ര​മി​ച്ചു​ക​ളി​ച്ച കോ​ഹ്‍ലി മി​ക​ച്ച ഫോ​മി​ലാ​യി​രു​ന്നു.

രോ​ഹി​തി​നെ​യും സൂ​ര്യ​കു​മാ​ർ യാ​ദ​വി​നെ​യും (ആ​റു പ​ന്തി​ൽ എ​ട്ട്) ന​ഷ്ട​മാ​യ​തി​നു​പി​ന്നാ​ലെ കോ​ഹ്‍ലി​യും മ​ട​ങ്ങി​യ​തോ​ടെ 13.4 ഓ​വ​റി​ൽ നാ​ലി​ന് 106 എ​ന്ന നി​ല​യി​ലാ​യ ഇ​ന്ത്യ​യെ കൈ​പി​ടി​ച്ചു​യ​ർ​ത്തി​യ​ത് പ​ന്തും അ​യ്യ​രും ചേ​ർ​ന്നാ​യി​രു​ന്നു. 25 റ​ൺ​സി​ന് മൂ​ന്നു വി​ക്ക​റ്റ് പി​ഴു​ത സ്പി​ന്ന​ർ റോ​സ്റ്റ​ൺ ചേ​സാ​ണ് വി​ൻ​ഡീ​സ് ബൗ​ള​ർ​മാ​രി​ൽ തി​ള​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india vs west indies
News Summary - Powell's race fails; India won by eight runs
Next Story