ട്രിപ്പിൾ സെഞ്ച്വറിയുമായി പ്രിഥ്വി ഷാ; രഞ്ജിയിൽ മുംബൈ താരത്തിനായി ചരിത്രം വഴിമാറി
text_fieldsരഞ്ജി ട്രോഫി ചരിത്രത്തിൽ ഏറ്റവും ഉയർന്ന രണ്ടാം വ്യക്തിഗത സ്കോർ തന്റെ പേരിലാക്കി യുവ താരം പ്രിഥ്വി ഷാ. ആസാമിനെതിരെ അവരുടെ നാട്ടിൽ മുംബൈക്കായി ഇറങ്ങിയാണ് 379 റൺസ് എന്ന സ്വപ്ന ഇന്നിങ്സുമായി ഷാ ചരിത്രം കുറിച്ചത്. ഗുവാഹതി അമിങ്ങോൺ ക്രിക്കറ്റ് മൈതാനത്ത് 383 പന്തിലായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
മുംബൈക്കായി സഞ്ജയ് മഞ്ജരേക്കർ 1990-91 സീസണിൽ കുറിച്ച 377 റൺസ് എന്ന റെക്കോഡ് ഇതോടെ പഴങ്കഥയായി. ഈ സീസണിൽ ഷായുടെ ആദ്യ സെഞ്ച്വറി നേട്ടമാണിത്. കഴിഞ്ഞ ഏഴു ഇന്നിങ്സുകളിലായി 160 റൺസ് മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം. ഒറ്റ ഇന്നിങ്സിൽ എല്ലാം മറികടന്നാണ് ട്രിപ്പിൾ സെഞ്ച്വറിയോടെ താരം മുംബൈയെ ഏറെ ഉയരത്തിലെത്തിച്ചത്.
രഞ്ജിയിൽ സൗരാഷ്ട്രക്കെതിരെ 1948/49 സീസണിൽ 443 നേടിയ അന്നത്തെ മഹാരാഷ്ട്ര താരം ബി.ബി നിംബാൽക്കറുടെ പേരിലാണ് ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.