പരിക്ക്; സൂര്യകുമാർ യാദവും പൃഥ്വി ഷായും പകരക്കാരായി ഇംഗ്ലണ്ടിലേക്ക്
text_fieldsന്യൂഡൽഹി: ബാറ്റ്സ്മാൻമാരായ പൃഥ്വി ഷായും സൂര്യകുമാർ യാദവും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ സ്ക്വാഡിൽ. ശുഭ്മാൻ ഗിൽ, വാഷിങ്ടൺ സുന്ദർ, ആവേഷ് ഖാൻ എന്നിവർക്ക് പരിക്കേറ്റതോടെയാണ് ഇരുവർക്കും നറുക്ക് വീണത്.
ശിഖർ ധവാന്‍റെ നേതൃത്വത്തിൽ ശ്രീലങ്കയിൽ ട്വന്‍റി20 പരമ്പര കളിക്കുന്ന ഇന്ത്യൻ ടീമിന്‍റെ ഭാഗമാണ് ഷായും സൂര്യകുമാറും. ഏകദിന പരമ്പരയിലെ താരമായിരുന്ന സൂര്യകുമാർ മികച്ച ഫോമിലാണ്. ആദ്യ ട്വന്‍റി20 മത്സരത്തിൽ അർധസെഞ്ച്വറി നേടിയ സൂര്യകുമാറിന്‍റെ പ്രകടനമാണ് ഇന്ത്യൻ ഇന്നിങ്സിൽ നിർണായകമായത്.
സന്നാഹ മത്സരത്തിന്‍റെ ഒന്നാം ദിവസമാണ് പേസ് ബൗളറായ ആവേഷ് ഖാന്‍റെ തള്ള വിരലിന് പരിക്കേറ്റത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനിടെയാണ് ഓപണിങ് ബാറ്റ്സ്മാനായ ഗില്ലിന് പരിക്കേറ്റത്. എം.ആർ.ഐ സ്കാനിലൂടെയാണ് പരിക്ക് സ്ഥിരീകരിച്ചത്. ടീമിൽ നിന്ന് പുറത്തായ ഗിൽ നാട്ടിലേക്ക് മടങ്ങി.
കോവിഡ് മുക്തനായി തിരിച്ചെത്തിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത് ടീമിനൊപ്പം ചേർന്നു.
ഇന്ത്യൻ സ്ക്വാഡ്:
രോഹിത് ശർമ, മായങ്ക് അഗർവാൾ, ചേതേശ്വർ പുജാര, വിരാട് കോഹ്ലി (ക്യാപ്റ്റൻ), അജിൻക്യ രഹാനെ (വൈസ്-ക്യാപ്റ്റൻ), ഹനുമ വിഹാരി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ആർ. അശ്വിൻ, രവീന്ദ്ര ജദേജ, അക്സർ പേട്ടൽ, ജസ്പ്രീത് ബൂംറ, ഇശാന്ത് ശർമ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശർദുൽ ഠാക്കൂർ, ഉമേഷ് യാദവ്, കെ.എൽ. രാഹുൽ, വൃദ്ധിമാൻ സാഹ, അഭിമന്യു ഈശ്വരൻ, പൃഥ്വി ഷാ, സൂര്യകുമാർ യാദവ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.