Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപ്രോ​ട്ടീ​സ് Vs...

പ്രോ​ട്ടീ​സ് Vs ല​യ​ൺ​സ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക് ഇ​ന്ന് ശ്രീ​ല​ങ്ക

text_fields
bookmark_border
T20 world Cup 2024
cancel

ന്യൂ​യോ​ർ​ക്: ലോ​ക​കി​രീ​ട​ങ്ങ​ൾ എ​ക്കാ​ല​വും കി​ട്ടാ​ക്ക​നി​യാ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക പ്ര​തീ​ക്ഷ​ക​ളോ​ടെ ഒ​രി​ക്ക​ൽ​ക്കൂ​ടി ക​ള​ത്തി​ലേ​ക്ക്. ന്യൂ​യോ​ർ​ക്കി​ലെ ന​സാ​വു കൗ​ണ്ടി അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി എ​ട്ടി​ന് തു​ട​ങ്ങു​ന്ന ഗ്രൂ​പ് ഡി ​മ​ത്സ​ര​ത്തി​ൽ മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ ശ്രീ​ല​ങ്ക​യാ​ണ് പ്രൊ​ട്ടീ​സി​ന്റെ എ​തി​രാ​ളി​ക​ൾ. ക​രു​ത്തു​റ്റ ബാ​റ്റി​ങ് നി​ര​യു​മാ​യി ഇ​റ​ങ്ങു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ബൗ​ളി​ങ്ങും മോ​ശ​മ​ല്ല. പ​രി​ക്കു​ക​ൾ വേ​ട്ട​യാ​ടു​ന്ന ല​ങ്ക​യെ സം​ബ​ന്ധി​ച്ച് തി​രി​ച്ചു​വ​ര​വി​നു​ള്ള അ​വ​സ​ര​മാ​ണി​ത്.

ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ക്യാ​പ്റ്റ​ൻ എ‍യ്ഡ​ൻ മ​ർ​ക​റം, ഹെൻറി​ച് ക്ലാ​സ​ൻ, ക്വി​ന്റ​ൺ ഡി ​കോ​ക്ക്, ഡേ​വി​ഡ് മി​ല്ല​ർ, ട്രി​സ്റ്റ​ൻ സ്റ്റ​ബ്സ് എ​ന്നി​വ​രെ​ല്ലാം ഏ​ത് ബൗ​ള​ർ​മാ​രു​ടെ​യും പേ​ടി​സ്വ​പ്ന​മാ​ണ്. ഓ​ൾ റൗ​ണ്ട് മി​ക​വു​മാ​യി മാ​ർ​കോ ജാ​ൻ​സ​നു​ണ്ട്. കാ​ഗി​സോ റ​ബാ​ദ, ജെ​റാ​ൾ​ഡ് കോ​യെ​റ്റ്സി, ആ​ൻ​റി​ച് നോ​ർ​ജെ എ​ന്നി​വ​ർ പേ​സ് ബൗ​ളി​ങ്ങി​ലും ത​ബ്രൈ​സ് ഷം​സി സ്പി​ന്നി​ലും കേ​മ​ന്മാ​രാ​ണ്.

മ​റു​ഭാ​ഗ​ത്ത്, സ്പി​ന്ന​റും ഓ​ൾ റൗ​ണ്ട​റു​മാ​യ ല​ങ്ക​ൻ ക്യാ​പ്റ്റ​ൻ വാ​നി​ന്ദു ഹ​സ​ര​ങ്ക, മ​ഹീ​ഷ് തീ​ക്ഷ്ണ എ​ന്നി​വ​ർ പ​രി​ക്കി​ന്റെ പി​ടി​യി​ലാ​യി​രു​ന്നു. മ​തീ​ഷ പാ​ത​രാ​ന, ദി​ൽ​ഷ​ൻ മ​ധു​ശ​ങ്ക തു​ട​ങ്ങി​യ​വ​രു​ടെ പേ​സി​ലും കു​ശാ​ൽ മെ​ൻ​ഡി​സ്, പാ​തും നി​സ്സ​ങ്ക, സ​ദീ​ര സ​മ​ര​വി​ക്ര​മ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ബാ​റ്റി​ലും വ​ലി​യ പ്ര​തീ​ക്ഷ​യ​ർ​പ്പി​ക്കു​ന്നു​ണ്ട് ദ്വീ​പു​കാ​ർ. 2014ൽ ​ജേ​താ​ക്ക​ളാ​യ​തി​ന് ശേ​ഷം ദ ​ല​യ​ൺ​സ് ഒ​രു ത​വ​ണ​പോ​ലും നോ​ക്കൗ​ട്ടി​ലെ​ത്തി‍യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cricket NewsSports NewsT20 World Cup 2024
News Summary - Proteas Vs Lions- South Africa vs Sri Lanka on monday
Next Story