ഉഗ്രൻ സ്പെല്ലുമായി ദീപക് ചഹാർ; പഞ്ചറായി പഞ്ചാബ്
text_fieldsമുംബൈ: കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ നേടിയ കൂറ്റൻ സ്കോറിന്റെ ആത്മവിശ്വാസത്തിൽ ചെന്നൈ സൂപ്പർകിങ്സിനെതിരെ ബാറ്റെടുത്ത പഞ്ചാബ് കിങ്സിന് തകർച്ച. നിശ്ചിത ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ വെറും 106 റൺസെടുക്കാനേ പഞ്ചാബിനായുള്ളൂ. 36 പന്തിൽ 47 റൺസെടുത്ത ഷാരൂഖ് ഖാനാണ് പഞ്ചാബിന്‍റെ സ്കോർ മൂന്നക്കം കടത്തിയത്. നാലോവറിൽ 13 റൺസ് വഴങ്ങി നാലുവിക്കറ്റുമായി പഞ്ചാബിന്‍റെ മുൻനിരയെ കൂടാരം കയറ്റിയ ദീപക് ചഹാർ ചെന്നൈക്കായി തീതുപ്പി.
റൺസൊന്നുമെടുക്കാത്ത മായങ്ക് അഗർവാളാണ് പഞ്ചാബ് നിരയിൽ ആദ്യം പുറത്തായത്. പിന്നാലെ രവീന്ദ്ര ജദേജയുടെ ഉഗ്രൻ ത്രോയിൽ റൺഔട്ടായി കെ.എൽ രാഹുലും(5) ക്രീസ് വിട്ടു. ക്രിസ് ഗെയ്ൽ (10), ദീപക് ഹൂഡ (10), നിക്കൊളസ് പുരാൻ (0), ജൈ റിച്ചാഡ്സൺ (15) തുടങ്ങിയ പഞ്ചാബിന്‍റെ വെടിക്കെട്ടുവീരൻമാരെല്ലാം പിന്നാലെ പവനിലയിലേക്ക് ഘോഷയാത്ര തുടങ്ങുകയായിരുന്നു.
ഒരറ്റത്ത് ഉറച്ചുനിന്ന ഷാരൂഖ് ഖാന്‍റെ േഭദപ്പെട്ട പ്രകടനമാണ് പഞ്ചാബിനെ വലിയ നാണക്കേടിൽ നിന്നും രക്ഷപ്പെടുത്തിയത്. നാലുബൗണ്ടറികളും രണ്ട് സിക്സറുകളും ഷാരൂഖിന്‍റെ ബാറ്റിൽ നിന്നും പിറന്നു. നാലോവറിൽ 35 റൺസ് വഴങ്ങിയ ഷർദുൽ ഠാക്കൂർ ഒഴികെയുള്ളവരെല്ലാം ചെന്നൈക്കായി തിളങ്ങി. ഫീൽഡിലും ഉജ്ജ്വല പ്രകടനമാണ് ചെന്നൈ കാഴ്ചവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.