ധവാെൻറ ശിക്കാർ പാഴായി; മൊഞ്ചോടെ പഞ്ചാബ് അഞ്ചാമത്
text_fieldsദുബൈ: ശിഖർ ധവാെൻറ ഒറ്റയാൾ പോരാട്ടവും ചരിത്ര സെഞ്ച്വറിയും പാഴായി. ഡൽഹി കാപ്പിറ്റൽസ് ഉയർത്തിയ 164 റൺസ് കിങ്സ് ഇലവൻ പഞ്ചാബ് അഞ്ചുവിക്കറ്റ് നഷ്ടത്തിൽ മറികടന്നു. തുടർച്ചയായ മൂന്നാം ജയത്തോടെ എട്ടുപോയൻറുമായി പഞ്ചാബ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് കയറി. 106 റൺസെടുത്ത ധവാൻ ഐ.പി.എൽ ചരിത്രത്തിൽ തുടരെ രണ്ട് സെഞ്ച്വറികൾ കുറിക്കുന്ന ആദ്യ താരമായി.
ടൂർണമെൻറിെൻറ ആദ്യ പകുതിപിന്നിട്ടപ്പോൾ ടേബിളിൽ അവസാന സ്ഥാനക്കാരായിരുന്ന പഞ്ചാബ് പോയൻറ് പട്ടികയിൽ മുമ്പിലുള്ള ബാംഗ്ലൂർ, മുംബൈ, ഡൽഹി എന്നിവരെ തുടരെ പരാജയപ്പെടുത്തി പോയൻറ് പട്ടികയിൽ മറ്റുടീമുകൾക്ക് കനത്ത വെല്ലുവിളി ഉയർത്തുകയാണ്. 28 പന്തിൽ നിന്നും 53 റൺസെടുത്ത നിക്കൊളാസ് പുരാൻ, 13 പന്തിൽ 29 റൺസെടുത്ത ക്രിസ് ഗെയിൽ എന്നിവർക്കൊപ്പം ടൂർണമെൻറിലാദ്യമായി താളം വീണ്ടെടുത്ത െഗ്ലൻ മാക്സ്വെലും (32) ചേർന്നതോടെ ജയം സ്വന്തമാക്കുകയായിരുന്നു. ഡൽഹിക്കായി കഗിസോ റബാദ രണ്ടുവിക്കറ്റ് വീഴ്ത്തി.
ഡൽഹി ബാറ്റിങ് നിരയിൽ ധവാൻ ഒഴികെയുള്ള ആർക്കും തിളങ്ങാൻ ആയിരുന്നില്ല. 12 ബൗണ്ടറികളും മൂന്ന് സിക്സറും തിലകക്കുറി ചാർത്തിയ സെഞ്ചുറിയുമായി ധവാൻ പുറത്താകാതെ നിന്നു. ഋഷഭ് പന്ത് (14), ശ്രേയസ് അയ്യർ (14), പ്രഥ്വി ഷാ (7), മാർക്കസ് സ്റ്റോയ്നിസ് (9) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോറുകൾ. പഞ്ചാബിനായി മുഹമ്മദ് ഷമി രണ്ടുവിക്കറ്റുകൾ വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.